HOME
DETAILS

ബിഹാറില്‍ 2003ലെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 2.93 കോടി ആളുകള്‍ വോട്ടര്‍മാരാണെന്ന് തെളിയിക്കണം

  
Muqthar
July 01 2025 | 01:07 AM

Amid the ongoing Special Intensive Revision of Electoral Rolls for Bihar the Election Commission of India uploaded the 2003 voter rolls

പട്‌ന: ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ചിലവിഭാഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കുകയാണെന്ന വ്യാപക പരാതികള്‍ക്കും പ്രതിപക്ഷ പ്രതിഷേധത്തിനുമിടെ 2003 ലെ വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. 4.96 കോടി വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ അടങ്ങിയ 2003 ലെ പട്ടിക കമ്മിഷന്റെ ഔദ്യോഗിക വെബെ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. പട്ടികയിലുള്ള 4.96 കോടി ആളുകള്‍ വോട്ടര്‍മാരാണെന്ന് തെളിയിക്കാന്‍ യാതൊരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. പട്ടികയില്‍ പേരുള്ളവരുടെ കുട്ടികള്‍ അവരുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കേണ്ടതില്ല. 
നേരത്തെ പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിനുള്ള കരട് പട്ടികയില്‍ 7,89,69,844 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 4.96 കോടി ആളുകള്‍ (40 ശതമാനത്തോളം പേര്‍) 2003ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പുതിയ പട്ടികയില്‍പ്പെടാത്ത 2.93 കോടി ആളുകള്‍ വോട്ടര്‍മാരാണെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കേണ്ടി വരും. ഇത് പൗരത്വം തെളിയിക്കാനുള്ള നിര്‍ദേശമാണെന്നും വളഞ്ഞവഴിയിലൂടെ വിവാദമായ എന്‍.ആര്‍.സി നടപ്പാക്കാന്‍ കമ്മിഷന്‍ കൂട്ടുനില്‍ക്കുകയാണ് എന്നുമാണ് പ്രതിപക്ഷ ആരോപണം.
പട്ടികയിലില്ലാത്തവര്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ തന്നെയാണ് ഹാജരാക്കേണ്ടത്. ജന്മസ്ഥലം, ജനന തീയതി, മാതാപിതാക്കളുടെ ജന്മസ്ഥലം ഉള്‍പ്പടെയുള്ള രേഖകളും ഇവര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടത്. 30ഉം 35 ഉം വയസ്സുള്ളവര്‍ ജനനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളെയാണ് പ്രതിപക്ഷം ചോദ്യംയ്യെുന്നത്. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണനടപടിയുടെ മറവില്‍ പ്രത്യേക ലക്ഷ്യത്തോടെ ചില വിഭാഗങ്ങളെ മാറ്റിനിര്‍ത്തുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിത്.

Amid the ongoing Special Intensive Revision of Electoral Rolls for Bihar, the Election Commission of Indiauploaded the 2003 voter rolls and clarified that those born after 1987 need not give the proof of birth of their parents if the latter’s names figure in the 2003 rolls. The poll body said that an extract of the voter rolls will suffice in such cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  2 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  2 days ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago