
ചരിത്ര തീരുമാനം: സുപ്രിംകോടതിയിലെ നേരിട്ടുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി, വര്‍ഗക്കാര്‍ക്ക് സംവരണം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി സുപ്രിംകോടതിയിലെ നേരിട്ടുള്ള നിയമനങ്ങളിലും സ്ഥാനക്കയറ്റത്തലുംപട്ടികവര്ഗക്കാര്ക്കും പട്ടികജാതിക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തി. പട്ടികജാതിക്കാരനായ ചീഫ് ജസ്റ്റിസ് ബി.ആര് ഗവായി മുന്‍കൈയെടുത്താണ് സംവരണം കൊണ്ടുവന്നിരിക്കുന്നത്. സംവരണം കഴിഞ്ഞ 23ന് പ്രാബല്യത്തില്‍ വന്നതായി സര്‍ക്കുലറിലൂടെ സുപ്രിംകോടതി ജീവനക്കാരെ അറിയിച്ചു. പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് 7.5 ശതമാനവുമാണ് നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും സംവരണം.
കോംപിറ്റന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മോഡല്‍ റിസര്‍വേഷന്‍ റോസ്റ്ററും രജിസ്റ്ററും അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും റോസ്റ്ററിലോ രജിസ്റ്ററിലോ തെറ്റുകളോ കൃത്യതയില്ലായ്മയോ ഉണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് രജിസ്ട്രാറെ (റിക്രൂട്ട്മെന്റ്) അറിയിക്കാമെന്നും എതിര്‍പ്പുകള്‍/നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അതും അറിയിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
രജിസ്ട്രാറുമാര്‍, സീനിയര്‍ പഴ്സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം ജൂനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ കോര്‍ട്ട് അറ്റന്‍ഡന്റ്, ചേംബര്‍ അറ്റന്‍ഡന്റ് (ആര്), സീനിയര്‍ പഴ്സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികളില്‍ സംവരണം ബാധകമാകും. പട്ടികജാതി, പട്ടികവര്‍ഗം, സംവരണമില്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ജീവനക്കാരെ തരം തിരിച്ചിരിക്കുന്നത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിരവധി ഹൈക്കോടതികളിലും ഇതിനകം തന്നെയുണ്ട്. എന്നാല്‍, സുപ്രിംകോടതിയിലുണ്ടായിരുന്നില്ല. ഈ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്.
In a historic move, the Supreme Court of India has, for the first time in its 75-year history, implemented a formal reservation policy for Scheduled Castes (SC) and Scheduled Tribes (ST) in direct recruitment and promotions for its non-judicial staff. The policy came into effect on June 23, 2025, and marks a significant shift in the administrative functioning of the country’s highest court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി
Kerala
• 5 days ago
യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്നങ്ങളില്‍ മാത്രം!
uae
• 5 days ago
ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം
National
• 5 days ago
യുഎഇയില്‍ 10 സ്കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്കൂളുകള്‍ ഗുണഭോക്താക്കള്‍
uae
• 5 days ago
കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്
Kerala
• 5 days ago
'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു'; സ്കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍
uae
• 5 days ago
ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്
Cricket
• 5 days ago
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്
Kerala
• 5 days ago
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി
International
• 5 days ago
താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ
Football
• 5 days ago
കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്
Kerala
• 5 days ago
ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്‍
Kerala
• 5 days ago
ലുലുവിനെതിരായ പരാതിക്കാരന് സിപിഐ പ്രവര്ത്തകന്; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്നമില്ലെന്ന് പരാതി നല്കിയ മുകുന്ദന്, തള്ളി ബിനോയ് വിശ്വം
latest
• 5 days ago
ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്ക്കേണ്ട; സസ്പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്
Kerala
• 5 days ago
തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kerala
• 5 days ago
'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന് ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു
National
• 5 days ago
മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 5 days ago
കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി
Kerala
• 5 days ago
ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പിൽനിന്ന് പിന്മാറി ഡ്രീം ഇലവൻ
Others
• 5 days ago
അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി
Kerala
• 5 days ago
അമീബിക് മസ്തിഷ്ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ
Kerala
• 5 days ago