HOME
DETAILS

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

  
October 12 2025 | 16:10 PM

cristaino ronaldo create a unwanted record in football

2026 ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അയർലാൻഡിനെതിരെ പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ റൂബൻ നവാസ് ആയിരുന്നു പോർച്ചുഗലിനായി ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ആയിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. 

മത്സരത്തിൽ പോർച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കിയിരുന്നു. മത്സരത്തിന്റെ 73ാം മിനിറ്റിൽ അയർലാൻഡ് താരത്തിന്റെ കൈകളിൽ പന്ത് തട്ടിയതിനു പിന്നാലെയായിരുന്നു പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചത്. എന്നാൽ റൊണാൾഡോ എടുത്ത കിക്ക് ഐറിഷ് ഗോൾകീപ്പർ കാവോയിംഹിൻ കെല്ലെഹർ മികച്ച സേവിലൂടെ രക്ഷപ്പെടുത്തുകകയായിരുന്നു. 

തന്റെ ഫുട്ബോൾ കരിയറിലെ 34ാം പെനാൽറ്റിയാണ് റൊണാൾഡോ അയർലാൻഡിനെതിരെ നഷ്ടപ്പെടുത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ നഷ്ടപ്പെടുത്തുന്ന താരവും റൊണാൾഡോ തന്നെയാണ്. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ് റൊണാൾഡോക്ക് പുറകിൽ ഈ പട്ടികയിലുള്ളത്. 32 തവണയാണ് മെസി തന്റെ കരിയറിൽ പെനാൽറ്റി പാഴാക്കിയത്.

ഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ പെനാൽറ്റി ഗോളുകൾ നേടിയ താരം റൊണാൾഡോ തന്നെയാണ്. 177 തവണയാണ് റൊണാൾഡോ പെനാൽറ്റിയിലൂടെ ഗോൾ നേടിയത്. മെസി 113 തവണയും പെനാൽറ്റിയിലൂടെ ഗോളുകൾ സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർതാരം നെയ്മർ 22 തവണ പെനാൽറ്റികൾ പാഴാക്കിയപ്പോൾ ഇറ്റാലിയൻ ഇതിഹാസം ടോട്ടി 20 തവണയും പെനാൽറ്റി നഷ്ടപ്പെടുത്തി. ഇവരാണ് ഈ പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. 

അതേസമയം മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ശക്തമായ ആധിപത്യമായിരുന്നു റൊണാൾഡോയും സംഘവും പുലർത്തിയത്. 30 ഷോട്ടുകൾ ആയിരുന്നു അയർലാൻഡിന്റെ പോസ്റ്റിലേക്ക് പോർച്ചുഗൽ ഉതിർത്തത്. ഇതിൽ ആറ് തവണയാണ് പോർച്ചുഗൽ എതിർ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. മറുഭാഗത്ത് വെറും രണ്ടു ഷോട്ടുകൾ മാത്രമേ അയർലാൻഡിന് പറങ്കിപ്പടയുടെ ഹോസ്റ്റിലേക്ക് ഉന്നം വെക്കാൻ സാധിച്ചത്. എന്നാൽ ഇതിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ അയർലാൻഡിന് സാധിച്ചില്ല.

നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയിൽ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ. മൂന്നു മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റുമായാണ് റൊണാൾഡോയും സംഘവും ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒക്ടോബർ 15നാണ് പോർച്ചുഗൽ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഹംഗറിയാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും എതിരാളികൾ. 

Portugal secured a lopsided one-goal victory over Ireland in a 2026 FIFA World Cup qualifier. In the match, superstar Cristiano Ronaldo missed a penalty in favor of Portugal. Ronaldo missed the 34th penalty of his football career against Ireland.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  8 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  8 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  9 hours ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  9 hours ago
No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  10 hours ago
No Image

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം

Kerala
  •  10 hours ago
No Image

പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  10 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ

uae
  •  10 hours ago
No Image

57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  10 hours ago