HOME
DETAILS

നാലു പതിറ്റാണ്ടിന്റെ പ്രവാസാനുഭവങ്ങളുമായി പുന്നക്കന്‍ സത്താര്‍ നാട്ടിലേക്ക്

  
Muqthar
July 11 2025 | 04:07 AM

Kannur Muttam Punnakkan Sathar is returning home after saying goodbye to a 40-year Pravasi Life

ദുബൈ: 40 വര്‍ഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് കണ്ണൂര്‍ ജില്ലയിലെ മാടായി മുട്ടം വെങ്ങര സ്വദേശിയും പട്ടുവം അരിയിലെ താമസക്കാരനുമായ പുന്നക്കന്‍ സത്താര്‍ നാട്ടിലേക്ക് മടങ്ങുന്നു. 1971 ഡിസംബര്‍ 2ന് യു.എ.ഇ രൂപീകരിച്ച ജുമൈറയിലെ ഗവ.ഗസ്റ്റ്ഹൗസിലായിരുന്നു 10 വര്‍ഷം ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് ഗവ. റൂളേഴ്‌സ് കോര്‍ട്ടിലെ ലേബര്‍ അഫയേഴ്‌സ് ഡിപാര്‍ട്‌മെന്റ് സ്റ്റാഫായാണ് ഇപ്പോള്‍ വിരമിച്ചിരിക്കുന്നത്.

ദുബൈ വിട്ടു പോകാന്‍ മനസ്സില്ലെങ്കിലും റിട്ടയര്‍ ചെയ്തതും, ആരോഗ്യം അനുവദിക്കാത്തതുമാണ് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ഹൗസ് ജോലിക്കിടെ ലോകത്തെ വിവിധ രാഷ്ട്ര നേതാക്കളെയും യു.എ.ഇയുടെ ഭരണാധികാരികളെയും നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. കാര്യമായി സമ്പാദിക്കാനായില്ലെങ്കിലും 40 വര്‍ഷം സാമ്പത്തികമായി യാതൊരു പ്രയാസവും കൂടാതെ കുടുംബത്തെ നന്നായി നോക്കാനും മൂന്നു പെണ്‍കുട്ടികളുടെ വിവാഹം ഭംഗിയായി നടത്തുവാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. പഴയ കാല മാപ്പിളപ്പാട്ട് ഗായകരെ വളരെ ഇഷ്ടമായിരുന്നു. മാപ്പിളപ്പാട്ടിന്റെ വലിയ ആസ്വാദകനായിരുന്നു. സംഗമങ്ങളില്‍ മാപ്പിളപ്പാട്ട് ആലപിക്കാറുണ്ടായിരുന്നു. നല്ല പാചക വിദഗ്ധനുമായിരുന്നു. 2013 വരെ ജുമൈറ ഗവ. ഗസ്റ്റ്ഹൗസിലായിരുന്നു താമസം. ഗവ.റൂളേഴ്‌സ് കോര്‍ട് പി.ആര്‍.ഒ ആയിരുന്ന ജ്യേഷ്ഠന്‍ പുന്നക്കന്‍ ബീരാനാണ് ദുബൈയിലേക്കു കൊണ്ടു വന്നത്. ഇന്‍കാസ് ഗ്ലോബല്‍ നേതാവും ചിരന്തന സാംസ്‌കാരിക വേദി ദുബൈ പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി, നാട്ടിലുള്ള പുന്നക്കന്‍ മഹ്മൂദ് എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.

പട്ടുവം അരിയില്‍ ജുമുഅത്ത് യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡന്റ്, മുട്ടം മുസ്‌ലിം ജമാഅത്ത്, വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റി, ചിരന്തന സാംസ്‌കാരിക വേദി, മുട്ടം സരിഗമ കലാ വേദി എന്നീ സംഘടനകളില്‍ അംഗമായിരുന്നു. പട്ടുവം അരിയില്‍ ജുമുഅത്ത് യു.എ.ഇ കമ്മിറ്റി ദുബൈയില്‍ യാത്രയയപ്പ് നല്‍കി.

പ്രസിഡന്റ് എം.കെ അഹ്മദ് അധ്യക്ഷത വഹിച്ചു. അദ്ദേഹം തന്നെ മെമെന്റോ നല്‍കി. സ്‌നേഹോപഹാരം കെ.കെ ജുനൈദ് സമ്മാനിച്ചു.

എം.കെ ശാദുലി, കെ.കെ ഹാരിസ് , നൗഷാദ് വെള്ളിക്കീല്‍, പി. ആസിഫ്, കെ.എം ആസിഫലി , കെ. അബൂബക്കര്‍ സംസാരിച്ചു. സത്താര്‍ പുന്നക്കന്‍ മറുപടി പ്രസംഗം നടത്തി. ജന.സെക്രട്ടറി ഷൗക്കത്തലി കെ.എം സ്വാഗതവും ട്രഷറര്‍ ജുനൈദ് കെ. കെ നന്ദിയും പറഞ്ഞു

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago