HOME
DETAILS

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

  
July 12 2025 | 09:07 AM

Indian captain Shubman Gill has been in brilliant form in the five-match India-England Test series By the time the third Test match arrived Gill had completed 600 runs in the series

ലോർഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാം ടെസ്റ്റ് മത്സരം എത്തിയപ്പോഴേക്കും പരമ്പരയിൽ 600 റൺസ് പൂർത്തിയാക്കിയാണ് ഗിൽ മുന്നേറുന്നത്.

600 റൺസ് പിന്നിട്ടതോടെ മറ്റൊരു റെക്കോർഡും ഗിൽ കൈവരിച്ചിരിക്കുകയാണ്. ടെസ്റ്റിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഏഷ്യൻ ക്യാപ്റ്റനായാണ് ഗിൽ മാറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനാണ് ഗിൽ. വിരാട് കോഹ്‌ലി നേടിയ 593 റൺസിന്റെ റെക്കോർഡ് തകർത്താണ് ഗിൽ ഈ നേട്ടം സ്വന്തമാക്കിയത്. 

നിലവിൽ ഈ പരമ്പരയിൽ രണ്ട് സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയാണ് ഗിൽ തിളങ്ങി നിൽക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്ങ്സുകളിലും മികച്ച പ്രകടനമാണ് നായകൻ ശുഭ്മൻ ഗിൽ നടത്തിയത്. 

ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയുമാണ് ഗിൽ തിളങ്ങിയത്.ആദ്യ ഇന്നിങ്സിൽ 387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്സ്. രണ്ടാമത്തെ ഇന്നിങ്സിൽ  161 പന്തിൽ 162 റൺസുമാണ് ഇന്ത്യൻ നായകൻ നേടിയത്. 13 ഫോറുകളും എട്ട് സിക്സുകളുമാണ് ഗിൽ നേടിയത്. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 336 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ചരിത്ര വിജയമാണ് ഇന്ത്യ നേടിയത്. ഈ വേദിയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. ഇതിനു മുമ്പ്. ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയത്തോടെ ഗിൽ ഇന്ത്യയുടെ ചരിത്ര നായകനായും മാറിയിരിക്കുകയാണ്. 

Indian captain Shubman Gill has been in brilliant form in the five-match India-England Test series By the time the third Test match arrived Gill had completed 600 runs in the series



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  6 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  6 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  6 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  6 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  6 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  6 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  6 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  6 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  6 days ago