HOME
DETAILS

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

  
July 15, 2025 | 2:45 AM

Woman commits suicide with baby in Sharjah Case registered against husband and family on mothers complaint

കൊല്ലം ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരേ കുണ്ടറ പൊലിസ് കേസെടുത്തു. കൊറ്റംകര കേരളപുരം രജിത ഭവനിൽ വിപഞ്ചിക (33) കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോട്ടയം സ്വദേശി നിധീഷിനും കുടുംബത്തിനുമെതിരേയാണ് കേസെടുത്തത്. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിലാണ് നടപടി.

നിധീഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. നിധീഷിന്റെ സഹോദരി നീതു ബെനി, നിധീഷിൻ്റെ പിതാവ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. മൂന്ന് പേരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സ്ത്രീധനത്തെച്ചൊല്ലി വിപഞ്ചികയെ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. മരണശേഷം വിപഞ്ചികയുടെ സമൂഹമാധ്യമ പോസ്റ്റുകൾ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കലെന്ന നിഗമനത്തിലാണ് സൈബർ സെല്ലിൻ്റെ പ്രത്യേക അന്വേഷണം. ഭർത്താവ് നിധിഷിൽ നിന്നു പീഡനമേറ്റതിന്റെ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും വിപഞ്ചിക മരണത്തിനു മുൻപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവയൊക്കെ ഡിജിറ്റൽ തെളിവായി പൊലിസിന് നൽകിയിട്ടുമുണ്ട്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പിൽ പറയുന്നുമുണ്ട്.

സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയുടെ കുടുംബം പണമായി നൽകിയിരുന്നു. വിവാഹ സമയത്ത് നൽകിയ സ്വർണാഭരണങ്ങളും സ്ത്രീധനവും കുറവാണെന്ന് പറഞ്ഞ് ഭർത്താവും കുടുംബാംഗങ്ങളും യുവതിയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹബന്ധം വേർപെടുത്തുന്നതിനായി വക്കീൽ നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. നിധീഷും സഹോദരി നീതുവും പിതാവും ചേർന്നാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് വിപ ഞ്ചികയുടെ മാതാവ് ഷൈലജ പറഞ്ഞു. കഴിഞ്ഞ എട്ടിനാണ് വിപഞ്ചികയെയും ഒന്നരവയസുകാരിയായ മകൾ വൈഭവിയേയും ഷാർജ അൽ നഹ്‌ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് റീപോസ്റ്റ്മോർട്ടം നടത്താൻ കുടുംബം

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ച് റീപോസ്റ്റ്മോർട്ടം നടത്താനുള്ള നീക്കത്തിലാണ് വിപഞ്ചികയുടെ കുടുംബം. മാതാവിന്റെറെ പരാതിയിൽ പൊലിസ് കേസെടുത്തതോടെ ഇതിനുള്ള സാധ്യതയും തെളിഞ്ഞു. വിവാഹം കഴിഞ്ഞ നാൾമുതൽ ഭർത്താവ് നിധീഷിൽ നിന്നും വിപഞ്ചിക പീഡനം നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്.

അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം നാട്ടിൽ നടന്നതിൻ്റെ തുടർച്ചയായി കണ്ട് ഇവിടെ അന്വേഷണം നടത്താൻ കഴിയുമെന്നാണ് വിപഞ്ചികയുടെ കുടുംബത്തി ൻ്റെ അഭിഭാഷകൻ പറയുന്നത്. നാട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Woman commits suicide with baby in Sharjah Case registered against husband and family on mothers complaint



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  11 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  11 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  11 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  11 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  11 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  11 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  11 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  11 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  11 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  11 days ago