HOME
DETAILS

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  
November 28, 2025 | 6:16 PM

makkah shuts down over 1300 establishments for regulation violations

മക്ക: സഊദി അറേബ്യയിലെ മക്ക നഗരത്തിൽ മേയറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 1,300-ൽ അധികം വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി. നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ഇത്രയും സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്.

നവംബർ 8-നും 25-നും ഇടയിലാണ് നഗരവ്യാപകമായി പരിശോധനാ കാമ്പയിൻ നടന്നത്. പരിശോധനാ സംഘങ്ങൾ ആകെ 6,046 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. പരിശോധനയുടെ ഭാഗമായി ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന 783 വർക്ക്‌ഷോപ്പുകളും 530 അനധികൃത വെയർഹൗസുകളും അധികൃതർ അടച്ചുപൂട്ടി. അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 1,300 കവിഞ്ഞു.

പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി അധികൃതർ 1,544 റെസ്റ്റോറന്റുകളിലും 1,411 പലചരക്ക് കടകളിലും 1,203 ഭക്ഷണ ട്രക്കുകളിലും പരിശോധന നടത്തി. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 232 നോട്ടീസുകൾ നൽകിയിട്ടുണ്ട്. 

നഗരത്തിലെ വർക്ക്‌ഷോപ്പുകൾ, വെയർഹൗസുകൾ, മാർക്കറ്റുകൾ എന്നിവയിലുടനീളം നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള 'മക്ക കറക്ട്സ്' എന്ന മേയറുടെ സമഗ്ര പ്രചാരണത്തിൻ്റെ ഭാഗമായാണ് പരിശോധനാ ക്യാമ്പയിൻ നടന്നത്.

വാണിജ്യ, സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലൂടെ അപകടകരമോ നിയമലംഘനപരമോ ആയ രീതികൾ കുറയ്ക്കാനും പൊതുജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുണ്യനഗരിയിൽ സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഉയർന്ന ജീവിതനിലവാരം നിലനിർത്തുന്നതിനുമായി തീവ്രമായ കാമ്പയിൻ മാർക്കറ്റുകളിലും വാണിജ്യ ഇടങ്ങളിലും തുടരുമെന്ന് മേയർ സ്ഥിരീകരിച്ചു.

makkah municipality closed down over 1,300 workshops and warehouses following a major inspection campaign for operating without licenses and violating health standards.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  an hour ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  2 hours ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  2 hours ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  2 hours ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  3 hours ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  3 hours ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  3 hours ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  3 hours ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  4 hours ago
No Image

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടിയ അവധി; ഉത്തരവിറക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  4 hours ago