സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ സൈന്യത്തെ അപമാനിച്ചെന്ന കേസിലാണ് ലക്‌നൗ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി ജാമ്യാപേക്ഷയും, ആള്‍ജാമ്യവും നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായ്, അവിനാഷ് പാണ്ഡെ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ എത്തിയത്. കോടതിയിലും, പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
ബോര്‍ഡര്‍ റോഡ്‌സ് റിട്ടയര്‍ഡ് ഡയറക്ടറായ ഉദയ് ശങ്കറാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഭാരത് ജോഡോ യാത്രക്കിടെ അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിച്ച സംഭവം രാഹുല്‍ പരാമര്‍ശിച്ചിരുന്നു.
'ഭാരത് ജോഡോ യാത്രയെ കുറിച്ച് ആളുകള്‍ പലതും ചോദിക്കും. എന്നാല്‍ നമ്മുടെ സൈനികരെ ചൈനീസ് സൈനികര്‍ തല്ലിച്ചതച്ചതിനെ കുറിച്ച് ഒരിക്കല്‍ പോലും ചോദിക്കല്ല,' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഇത് സൈന്യത്തെ അപമാനിക്കുന്നതാണെന്നും, തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതായും പരാതിക്കാരന്‍ ഹരജിയില്‍ പറഞ്ഞു. നേരത്തെ അഞ്ചുതവണ കേസ് വിളിച്ചെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.
The court has granted bail to Rahul Gandhi in the case registered against him for allegedly making defamatory remarks against Indian soldiers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."