HOME
DETAILS

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

  
December 01, 2025 | 3:41 AM

raj bhavan known as lokbhavan-today-today onwards-latestinfo

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ഇന്ന് മുതല്‍ ലോക്ഭവന്‍ എന്ന് അറിയപ്പെടും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തവ് പ്രകാരമാണ് പേര്മാറ്റം. കൊളോണിയല്‍ സ്വാധീനമുള്ള പേരാണ് രാജ്ഭവന്‍ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മാറ്റം. 

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക്ഭവന്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ചത്. ഗവര്‍ണറുടെ വസതികള്‍ക്ക് പുറമെ, ലഫ്റ്റനന്റ്ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിന്റെ പേര് 'ലോക്‌നിവാസ്' എന്നും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 

അസം, പശ്ചിമ ബംഗാള്‍ രാജ്ഭവനുകളുടെ പേര് മാറ്റിക്കൊണ്ടുള്ള വിജ്ഞാപനവും കഴിഞ്ഞ ദിവസം പുറത്തിറക്കി. അസം ഗവര്‍ണര്‍ ലക്ഷ്മണ്‍പ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ശനിയാഴ്ചയുമാണ് പേരുമാറ്റത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  an hour ago
No Image

കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ

Kerala
  •  an hour ago
No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  an hour ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  an hour ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  an hour ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  2 hours ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  2 hours ago
No Image

സെന്‍യാർ, ഡിറ്റ്‍ വ: തെക്കുകിഴക്കൻ ഏഷ്യയിൽ മരണംവിതച്ച് ചുഴലിക്കാറ്റുകൾ

International
  •  2 hours ago
No Image

ഷാ​ർ​ജ​യി​ൽ മല​പ്പു​റം സ്വ​ദേ​ശിയായ പ്രവാസി യുവാവ് അന്തരിച്ചു; മരണം ചികിത്സയിലിരിക്കെ

uae
  •  2 hours ago
No Image

ഓർമ കേരളോത്സവം ഇന്നും നാളെയും ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

uae
  •  3 hours ago