
ക്ലീനിങ് സ്റ്റാഫ് മുതൽ സീനിയർ റസിഡന്റ് വരെ; ഇപ്പോൾ വന്നിട്ടുള്ള താൽക്കാലിക സർക്കാർ ജോലികൾ; പി.എസ്.സി എഴുതാതെ ജോലി നേടാം

ക്ലീനിംഗ് സ്റ്റാഫ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്ക് അഭിമുഖം നടത്തും. അഞ്ചാം ക്ലാസ് പാസ്സായ 20 വയസ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 28 രാവിലെ 11 മണിക്ക് കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി സി.ഡി.എസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇമെയിൽ: [email protected], വെബ്‌സെറ്റ്: www.keralasamakhya.org.
വനിതാ മെസഞ്ചർ
കേരള സർക്കാർ, വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ മലപ്പുറം ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി ജൂലൈ 18ന് അഭിമുഖം നടക്കും. പത്താംക്ലാസ് വിജയമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10.30ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org.
STDD
പട്ടികവർഗ വികസനവകുപ്പിനു കീഴിൽ (STDD) പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐടി എക്സ്പേർട്ട്, അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാതലങ്ങളിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും. താത്പര്യമുള്ളവർ സി.വി. സഹിതം ജൂലൈ 31 വൈകിട്ട് 5നകം ഇ-മെയിൽ ([email protected]) മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229, 1800-425-2312.
സീനിയർ റസിഡന്റ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, അനസ്‌തേഷ്യോളജി), സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും MD,TCMC, യും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
cleaning staff to senior resident, several temporary government job openings are currently available. These positions do not require PSC exams, offering an opportunity for direct recruitment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 10 hours ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 11 hours ago
കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ
Kerala
• 11 hours ago
ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍
Kerala
• 11 hours ago
റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി
uae
• 11 hours ago
അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്
National
• 12 hours ago
എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം
Kerala
• 12 hours ago
'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി
National
• 12 hours ago
കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി
Saudi-arabia
• 13 hours ago
പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്
Kerala
• 13 hours ago
ഒന്നാം ക്ലാസ് മുതൽ നിരന്തര ലൈംഗിക പീഡനം; തൊടുപുഴയിൽ പിതാവിന് മൂന്ന് ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും
Kerala
• 13 hours ago
ഇനി കണ്ണീരോർമ; ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു
uae
• 13 hours ago
മോഷണം നടത്തിയാൽ വിസ റദ്ദാക്കി നാടുകടത്തും: ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്
International
• 13 hours ago
കനത്ത മഴ; റെഡ് അലർട്ട്; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 13 hours ago
ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്
Cricket
• 15 hours ago
30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 15 hours ago
ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ
National
• 15 hours ago
'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി
Kerala
• 15 hours ago
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• 14 hours ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സ്ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• 14 hours ago
സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്
Saudi-arabia
• 14 hours ago