HOME
DETAILS

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായുള്ള ഇന്‍കാസ് ഖത്തര്‍ പുരസ്‌കാരം വി.എസ് ജോയിക്ക്

  
Muqthar
July 17 2025 | 05:07 AM

VS Joy receives Incas Qatar Award in memory of Oommen Chandy

ദോഹ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ 'ഉമ്മന്‍ ചാണ്ടി ജനസേവാ' പുരസ്‌കാരം അഡ്വ. വി.എസ് ജോയിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2025-07-1711:07:88.suprabhaatham-news.png
 
 

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍വച്ച് അവാര്‍ഡ് വിതരണംചെയ്യും. നാളെ (ജൂലൈ 18 വെള്ളിയാഴ്ച) വൈകിട്ട് ആറു മണിക്ക് അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളില്‍ വച്ചാണ് പരിപാടി നടക്കുക. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ.കെ മേനോന്‍ പുരസ്‌കാരം സമ്മാനിക്കും. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 

പ്രമുഖ എഴുത്തുകാരി സുധാ മേനോന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹൈദര്‍ ചുങ്കത്തറ, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി ബോബന്‍, ഇന്‍കാസ് ട്രഷറര്‍ വി.എസ് അബ്ദുല്‍ റഹ്മാന്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

VS Joy receives Incas Qatar Award in memory of Oommen Chandy



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  2 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  2 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  2 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  2 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  2 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  2 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago