HOME
DETAILS

ഇന്ന് നേരിയ വര്‍ധന, പ്രതീക്ഷ വെടിയേണ്ട, ഇനി വലിയ കുതിപ്പുണ്ടാവില്ലെന്ന് വ്യാപാരികള്‍..കാരണം ഇതാണ്

  
Farzana
July 17 2025 | 07:07 AM

Gold Price Fluctuates in Kerala Amid International Market Volatility

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നു. ഏറിയും  കുറഞ്ഞും വിപണിയില്‍ ചാഞ്ചാട്ടമാണ്. വിലയില്‍ വന്‍മുന്നേറ്റം നടത്തുമെന്ന് ഇന്നലെ സൂചനയുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ വില കൂടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താഴുന്നതാണ് കണ്ടത്. ഈ ചാഞ്ചാട്ടം ഇന്ന് കേരള വിപണിയില്‍ ചെറിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ഒരു കൂട്ടം വ്യാപാരികള്‍ വില ചെറുതായി വര്‍ധിപ്പിച്ചപ്പോള്‍ മറ്റൊരു വിഭാഗം വില കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ചാഞ്ചാടുകയാണ്. ഔണ്‍സിന് 3352 വരെ ഉയര്‍ന്ന ശേഷം വില താഴ്ന്ന് 3341 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 

ഒരു പവന്‍ സ്വര്‍ണത്തിന് 72800 രൂപയാണ് ഇന്ന് ഒരു വിഭാഗം വ്യാപാരികള്‍ കാണിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9100 രൂപയും 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7465 രൂപയുമാണ്. അതേസമയം, ചില ജ്വല്ലറികളില്‍ പവന്‍ വില 72840 രൂപയുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില പവന്
 73,240 രൂപയും കുറഞ്ഞത് 72000 രൂപയുമാണ്. വെള്ളിയുടെ ഗ്രാം വില 122 രൂപ എന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. 


വില കുതിക്കില്ലെന്ന് പറയാന്‍ കാരണം ഇതാണ്  

ഇന്ന് കാര്യമായി സ്വര്‍ണവില ഉയരാതിരിക്കാന്‍ കാരണം ഡോളര്‍ മൂല്യത്തിലെ മികവാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍  സൂചിക 98.54 എന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഏറെ നാള്‍ക്കുശേഷമാണ് ഡോളര്‍ നിരക്ക് 99ലേക്ക് അടുക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.82 ലാണുള്ളത്. ഡോളര്‍ ഇനിയും കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില താഴ്ന്നേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

പവന്‍ വാങ്ങാന്‍ 80,000ത്തോളം
ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് 79000 രൂപ വരെ ചെലവ് വരുമെന്ന് വ്യാപാരികള്‍ പറയുന്നു. പണിക്കൂലിയും ജി.എസ്.ടിയും ഉള്‍പെടെയാണ് ഈ ചെലവ്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപയ്ക്ക് മുകളില്‍ തുക കൈയ്യില്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിപണിയിലെ  ആ ദിവസത്തെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുക. 24 കാരറ്റ് സ്വര്‍ണമാണ് തിരിച്ചുകൊടുക്കുന്നത് എങ്കില്‍ കാര്യമായ മാറ്റമില്ലാതെ തന്നെ വില ലഭിക്കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി. 

75,000 കടക്കുമോ സ്വര്‍ണ വില 

അതേസമയം, ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവില പവന് 75000 കടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔണ്‍സ് സ്വര്‍ണത്തിന് 15 ശതമാനം വരെ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രവചിക്കുന്നത്.

 

Date Price of 1 Pavan Gold (Rs.)
1-Jul-25 72160
2-Jul-25 72520
3-Jul-25 72840
4-Jul-25 72400
5-Jul-25 72480
6-Jul-25 72480
7-Jul-25 72080
8-Jul-25 72480
9-Jul-25 Rs. 72,000 (Lowest of Month)
10-Jul-25 72160
11-Jul-25 72600
12-Jul-25 73120
13-Jul-25 73120
14-Jul-25 Rs. 73,240 (Highest of Month)
15-Jul-25 73160
16-Jul-25
Yesterday »
72800
17-Jul-25
Today »
Rs. 72,840

 

Gold prices in Kerala see a slight rise today, following global market fluctuations. Confusion among local traders as some increased prices while others slashed them. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  an hour ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  an hour ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 hours ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 hours ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 hours ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 hours ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 hours ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 hours ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  3 hours ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  3 hours ago