HOME
DETAILS

എന്താണ് ടേബിള്‍ മാനേഴ്‌സ്..? ഭക്ഷണം കഴിക്കാന്‍ ഒരു റസ്റ്ററന്റില്‍ പോയാല്‍ എങ്ങനെയാണ് കഴിക്കേണ്ടത്..?  അല്ലെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ടേബിള്‍ മാനേഴ്‌സ് എന്തൊക്കെയാണ്..? 

  
Web Desk
July 21 2025 | 06:07 AM

Dining Etiquette Essential Table Manners to Follow

 

നമ്മള്‍ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴോ ഒരു വിരുന്നിന് പോകുമ്പോഴോ പാലിച്ചിരിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുറേ വേസ്റ്റ് പ്രത്യേകിച്ചും ഇറച്ചി കഴിക്കുമ്പോള്‍ ഉണ്ടാവും. അത് വേസ്റ്റ് ബോക്‌സിലേക്കിടാതെ ടേബിളിലേക്ക് ഇടുന്ന ശീലം പലര്‍ക്കുമുണ്ട്. ഇനി അഥവാ വേസ്റ്റ് ബോക്‌സ് ഇല്ലെങ്കില്‍ കഴിക്കുന്ന പ്ലേറ്റിന്റെ ഒരു വശത്തേക്ക് മാറ്റിവയ്ക്കുകയോ അല്ലെങ്കില്‍ പ്ലേറ്റിന്റെ സൈഡിലേക്ക് വയ്ക്കുകയോ ചെയ്യുക. മാത്രമല്ല, സര്‍വറെക്കൊണ്ട് സമയാസമയങ്ങളില്‍ അത് ക്ലിയര്‍ ചെയ്യിച്ചു മാറ്റേണ്ടതുമാണ്.  

 

tbfd0.jpg

 

അതുപോലെ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഭക്ഷണം വായിലിട്ട് ചവച്ചുകൊണ്ട് സംസാരിക്കുക എന്നത്. അത് ഒട്ടും ശരിയല്ലാത്ത ഒരു രീതിയാണ്. പലരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതും കാണാം. ഇത് തൊട്ടരികിലുള്ള ടേബിളില്‍ ഇരിക്കുന്നവരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണ്. അവര്‍ ചിലപ്പോ ഒരു സ്‌പെഷല്‍ ഡിന്നര്‍ കഴിക്കുകയോ അല്ലെങ്കില്‍ ഒരു ബിസിനസ് മീറ്റ് നടത്തുകയോ ആയിരിക്കാം. മറ്റുള്ളവരുടെ പ്രൈവസിയെ ബഹുമാനിക്കുന്നതും നമ്മളുടെ ഉത്തരവാദിത്തം തന്നെയാണ്. 

 

tbl5.jpg

അതുപോലെ പ്രധാനപ്പെട്ടതാണ് ക്ലോത്ത് നാപ്കിന്‍ ഉപയോഗിക്കുന്നത്. നിങ്ങള്‍ ഭക്ഷണം കൈകൊണ്ട് കഴിച്ചതിനു ശേഷം തുടയ്ക്കുന്നതിനോ മുഖം തുടയ്ക്കുന്നതിനോ വേണ്ടിയല്ല അത് വച്ചിരിക്കുന്നത്. നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ ആഹാരം വീഴാതെ പ്രൊട്ടക്റ്റ് ചെയ്യാന്‍ വേണ്ടിയാണ് തരുന്നത്. അതുപോലെ തന്നെ പ്രധാനമാണ് ആഹാരം കഴിച്ച ശേഷം അത് ഭംഗിയില്‍ നാലായി മടക്കി ടേബിളിന്റെ ഇടതു ഭാഗത്ത് വയ്‌ക്കേണ്ടതും. 

 

നാലോ അഞ്ചോ പേര്‍ ഇരിക്കുന്ന ടേബിളില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതിനു ശേഷമേ നമ്മളും ഭക്ഷണം കഴിക്കാവൂ. ഇതാണ് മാന്യത. ഭക്ഷണം നമ്മുടെ മുന്നില്‍ എത്തിക്കഴിഞ്ഞാല്‍ വിശപ്പു കൊണ്ടോ കൊതി കൊണ്ടോ അത് പെട്ടെന്ന് കഴിക്കാനുള്ള ഒരു വ്യഗ്രത ഉണ്ടാവുക സ്വാഭാവികമാണ്. തീര്‍ച്ചയായിട്ടും എല്ലാവരുടെയും മുന്നില്‍ ഭക്ഷണം എത്തിയതിനു ശേഷം മാത്രം ഭക്ഷണം കഴിച്ചു തുടങ്ങുന്നത് ഏറ്റവും വലിയൊരു തീന്‍മേശ മര്യാദയുമാണ്. 

 

tbs4.jpg

മലയാളികള്‍ ഭക്ഷണം കൈ കൊണ്ട് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ചും കേരളീയര്‍. ഭക്ഷണം ടച്ചിങ് ഫീലോടു കൂടി കഴിക്കുമ്പോഴാണ് രുചിയും കൂടുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും പഠിക്കാനോ അല്ലെങ്കില്‍ ജോലി സംബന്ധമായോ യാത്ര ചെയ്യുമ്പോള്‍ കൈ വച്ചു കഴിക്കുക പ്രയാസമാവുകയോ മോശമാവുകയോ ചെയ്യാം. മറ്റുള്ളവരൊക്കെ സ്പൂണും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കുമ്പോള്‍ കൈ വച്ചു കഴിക്കാനുള്ള ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത് ഫോളോ ചെയ്യാവുന്നതാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വീട്ടില്‍ നിന്ന് ഫുഡ് കഴിക്കുമ്പോള്‍ സ്പൂണില്‍ വച്ച് കഴിച്ച് പഠിക്കുന്നത് ഇങ്ങനെയുള്ള അവസരങ്ങളില്‍ നമുക്കൊരു രക്ഷയാവും. 

ഭക്ഷണം എടുക്കുമ്പോള്‍ നമുക്കാവശ്യമുള്ളത് മാത്രം ആദ്യം എടുക്കുക. ആവശ്യമെങ്കില്‍ രണ്ടാമത് പോയി എടുക്കുക.  ഭക്ഷണം ഒട്ടും പാഴാക്കാതെ കഴിക്കേണ്ടതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. 

 

tbmns3.jpg

ആരെങ്കിലും നമ്മളെ ഭക്ഷണം കഴിക്കാനായി ഒരു റസ്‌റ്റോറന്റിലോ ഹോട്ടലുകളിലോ അതിഥി ആയി ക്ഷണിച്ചാല്‍ അവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സമയത്തിന് ചെല്ലുക എന്നത്. മാത്രമല്ല, അതിന് അനുയോജ്യമായ വസ്ത്രധാരണം ചെയ്യുക എന്നത് മറ്റുള്ളവരില്‍ മതിപ്പ് ഉളവാക്കുകയും ചെയ്യുന്നതാണ്. അങ്ങനെയുള്ള വിരുന്നുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കേണ്ട സാഹചര്യമാണ് ഉള്ളതെങ്കില്‍ ഒരിക്കലും മെനുവില്‍ ഏറ്റവും മുന്തിയ അല്ലെങ്കില്‍ വില കൂടിയ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 

നമ്മള്‍ ഗസ്റ്റായിട്ട് പോകുന്ന വിരുന്നുകളില്‍ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും അനുഭവം ഉണ്ടായാല്‍ ഒരിക്കലും അവരോട് മുഷിഞ്ഞ രീതിയിലുള്ള അഭിപ്രായങ്ങള്‍ പറയാതിരിക്കാനും ശ്രദ്ധിക്കുക. പ്രത്യേകിച്ചും കഴിച്ച ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പരസ്യമായി അത് വിളിച്ചു പറഞ്ഞാല്‍ ഹോസ്റ്റിന് ഒരുപാട് മാനസിക വിഷമം ഉണ്ടാക്കും. അതുപോലെ തന്നെയാണ് ബില്ല് പേ ചെയ്യുന്ന കാര്യവും. ബില്ല് കൊണ്ട് വരുന്ന സമയത്ത് ഒരുപാട് ആര്‍ഗ്യുമെന്റോ വാശി പിടിക്കുകയോ ചെയ്യുന്നതും നല്ല ശീലമല്ല. 

 

tblm2.jpg

ഫാമിലി ആയിട്ടോ ഫ്രണ്ട്‌സ് ആയിട്ടോ ഇഷ്ടപ്പെട്ട റസ്റ്റോറന്റില്‍ പോകുമ്പോള്‍ തീര്‍ച്ചയായും റിസര്‍വ് ചെയ്ത് പോകുന്നതാണ് നല്ലത്. കൃത്യസമയത്ത് ചെല്ലുകയും വേണം.  ഇനി ട്രാഫിക്കോ മറ്റ് കാരണങ്ങള്‍ കൊണ്ടോ വൈകുകയാണെങ്കില്‍ അതവരെ അറിയിക്കേണ്ടതും നിങ്ങളുടെ കടമയാണ്. 

ഹോട്ടലുകളില്‍ നടക്കുന്ന വിരുന്നുകളില്‍ പ്രത്യേകിച്ച് ബൊഫെയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം അവിടെ ഒരുപാട് വിഭവങ്ങള്‍ ഉണ്ട് എന്നതു തന്നെയാണ്. നമുക്ക് അറിയാം സ്റ്റാര്‍ട്ടേഴ്‌സ് ആയിട്ടോ സൂപ്പ് ആയിട്ടോ സാലഡ്‌സ് ആയിട്ടോ ഒക്കെ ആയിരിക്കും ആദ്യം. അതുപോലെ പല തരത്തിലുള്ള കോമ്പിനേഷന്‍ ഫുഡും അല്ലാത്തവയുമൊക്കെയായി ധാരാളം ഐറ്റങ്ങളുണ്ടാവും. 

 

tbv.jpg

നിങ്ങള്‍ സ്റ്റാര്‍ട്ടേഴ്‌സ് എടുത്ത് കോഴ്‌സ് ബൈ കോഴ്‌സായി കഴിച്ചു കഴിഞ്ഞാല്‍ ഈ  ബൊഫെ എന്നുള്ള പല മികച്ച വിഭവങ്ങളും രുചികരമായിട്ട് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റും. പലപ്പോഴും ആളുകള്‍ ഇഷ്ടത്തോടെ പെട്ടെന്ന് പോയി ബിരിയാണിയോ അല്ലെങ്കില്‍ മെയിന്‍ കോഴ്‌സില്‍ കാണുന്ന സാധനങ്ങളോ എടുത്ത് ഒരുപാട് പ്ലേറ്റില്‍ ഇട്ടു കൊണ്ടു വരും. രണ്ടാമത് പോയി എടുക്കാനുള്ള മടി കാരണവുമായിരിക്കും ഒരുപാട് ഭക്ഷണങ്ങള്‍ എടുത്ത് വരുന്നത്. എന്നാലോ അതു മുഴുവന്‍ കഴിക്കാന്‍ പറ്റാതെ പാഴാവുകയും ചെയ്യും. എന്നാല്‍ നമുക്ക് ആവശ്യമുള്ള ഭക്ഷണങ്ങള്‍ പലപ്പോഴായെടുത്ത് പല വട്ടം സമയമെടുത്തു കഴിച്ചാല്‍ മതിയാവും.   

 മലയാളികള്‍ ഒരുപാടിഷ്ടത്തോടെയാണ് മത്സ്യവും മാംസ്യവും കഴിക്കുന്നത്. അപ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ പല്ലിന്റെ ഇടയില്‍ പെട്ടുപോകാറുമുണ്ട്. പ്രത്യേകിച്ചും ചിക്കനും മട്ടണും ബീഫും കഴിക്കുമ്പോള്‍. ഇത് പല്ലിനിടയില്‍ കുടുങ്ങുകയും അവിടെ ഇരുന്ന് തന്നെ ചിലര്‍ ടൂത്ത് പിക്ക് കൊണ്ട് കുത്തുന്നതുമൊക്കെ കാണാം. ഇതൊരിക്കലും പാടില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തൊട്ടടുത്തുള്ളവര്‍ പോലും കാണാതെ വേണം ചെയ്യാന്‍. അല്ലെങ്കില്‍ പ്രൈവറ്റ് ആയിട്ട് വാഷ് റൂമില്‍ വച്ചു ചെയ്യുക.

 

lstfg.jpg

 
അതു പോലെ ടൂത്ത് പിക്ക് ഉപയോഗിച്ച ശേഷം മേശപ്പുറത്ത് വലിച്ചിടാതെ ഒരു ടിഷ്യൂ പേപ്പറില്‍ മടക്കി വയ്ക്കുകയാണ് വേണ്ടത് . അത് ക്ലീന്‍ ചെയ്യാന്‍ വരുന്നവര്‍ക്ക് ഡയറക്റ്റ് കോണ്‍ടാക്റ്റ് ഇല്ലാതെ നീക്കം ചെയ്യാനും ഉപകാരപ്പെടും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

National
  •  2 days ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും

Kerala
  •  2 days ago
No Image

രാജസ്ഥാനിൽ ക്ലാസ്മുറിയുടെ മേൽക്കൂര തകർന്ന് വീണു; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം; 30 ഓളം കുട്ടികൾക്ക് പരിക്ക്

National
  •  2 days ago
No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  2 days ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  2 days ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

International
  •  2 days ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  2 days ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  2 days ago