HOME
DETAILS

ഭരണപരിഷ്‌കാര കമ്മിഷന്‍: അതൃപ്തിയറിയിച്ച് ചീഫ് സെക്രട്ടറിക്ക് വി.എസിന്റെ കത്ത്

  
backup
September 06 2016 | 18:09 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-3

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപീകരിച്ച് ഉത്തരവുണ്ടായിട്ടും തുടര്‍ നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വി.എസ്.അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു കത്തു നല്‍കി. സെക്രട്ടേറിയറ്റിലോ അല്ലെങ്കില്‍ സെക്രട്ടേറിയറ്റ് അനക്‌സിലോ കമ്മിഷന് ഓഫിസ് അനുവദിക്കണമെന്നാണ് വി.എസിന്റെ ആവശ്യം. കവടിയാര്‍ ഹൗസ് ഔദ്യോഗികവസതിയായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ രണ്ടുകാര്യവും അംഗീകരിക്കാത്തതാണു വി.എസിനെ ചൊടിപ്പിച്ചത്. ഓഫിസിന്റെയും ഔദ്യോഗിക വസതിയുടെയും കാര്യത്തില്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതായും എന്നാല്‍ തീരുമാനം ഘടകവിരുദ്ധമാണെന്നും വി.എസ് കത്തില്‍ ഉന്നയിക്കുന്നു. കമ്മിഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. തന്റെ സ്റ്റാഫിന്റെ അംഗബലവും മറ്റും സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനു മുന്‍പു തന്നോട് ആലോചിച്ചില്ലെന്ന പ്രതിഷേധവും അച്യുതാനന്ദനുണ്ട്. മന്ത്രിമാര്‍ക്ക് 25 പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വി.എസിന് 15 പേരെയാണു നിശ്ചയിച്ചത്. ഓഫിസടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനു മെല്ലെപ്പോക്കാണെന്നാണു മറ്റൊരു പരാതി. സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ പദവി ഏറ്റെടുക്കാമെന്ന സമ്മതപത്രം നല്‍കിയതല്ലാതെ ഏറ്റെടുത്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നുമാണു വി.എസ് പറഞ്ഞത്. ഭരണപരിഷ്‌കാര കമ്മിഷന്റെ ഓഫിസായി ആദ്യം അറിയിച്ച സെക്രട്ടേറിയറ്റ് അനക്‌സിന് പകരം വികാസ്ഭവനിലെ ഐ.എം.ജിയിലാണ് ഓഫിസ് അനുവദിച്ചത്. സെപ്റ്റംബര്‍ ഒന്നിനെടുത്ത ഈ തീരുമാനം വി.എസിനെ ഒറ്റവരി കത്തിലൂടെ മെംബര്‍ സെക്രട്ടറി സത്യജിത് രാജന്‍ അറിയിച്ചത് സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ടാണ്. അതിനു പിന്നാലെയാണ് വികാസ്ഭവനില്‍ വി.എസിന് ഓഫിസ് അനുവദിച്ചകാര്യം രേഖാമൂലം ചീഫ് സെക്രട്ടറി അറിയിച്ചത്.
എന്തുകൊണ്ടാണു ചുമതല ഏറ്റെടുക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതു പ്രഖ്യാപിച്ചവരോടു തന്നെ ചോദിക്കണമെന്നും അവരാണു വിശദമാക്കേണ്ടതെന്നും വി.എസ് മറുപടിയും പറഞ്ഞിരുന്നു. അതിനുശേഷമാണ് ഇന്നലെ  ചീഫ് സെക്രട്ടറിക്ക് വി.എസ് കത്തു നല്‍കിയത്.  

വി.എസിനെ സെക്രട്ടേറിയറ്റില്‍ ഇരുത്തുന്നത് അനൗചിത്യമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി സെക്രട്ടേറിയറ്റ് അനക്‌സില്‍ ഇരുത്തുന്നത് അനൗചിത്യമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയായതു കൊണ്ടാണ് അനക്‌സിലല്ലാതെ മെച്ചപ്പെട്ട മറ്റൊരിടത്ത് ഓഫിസ് നല്‍കിയത്. വി.എസിന്റെ സൗകര്യം പരിഗണിച്ചാണ് ഐ.എം.ജിയില്‍ ഓഫിസ് അനുവദിച്ചത്. മന്ത്രിമാരുടേതിനു തുല്യമായ വീടും സൗകര്യങ്ങളും ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ആശയവിനിമയത്തിനു തയാറായില്ലെന്നു വി.എസ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago