HOME
DETAILS

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

  
July 22 2025 | 07:07 AM

Former Indian cricketer Suresh Raina has praised Indian wicketkeeper-batsman Rishabh Pant

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്തിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. പന്തിനെ ഇന്ത്യൻ ടീമിന്റെ നട്ടെല്ലെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. 

"റിഷബ് പന്ത് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ലാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവും സ്റ്റമ്പിന് പിന്നിൽ നിന്നുകൊണ്ട് നിരന്തരമായുള്ള സംസാരിക്കുന്നതും എതിർ ടീമിലെ ബാറ്റർമാരെ   സമ്മർദത്തിൽ നിലനിർത്തുന്നു" റെയ്‌ന ഇന്ത്യ ടുഡേയോട് പറഞ്ഞു. 

മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 70.83 എന്ന മികച്ച ശരാശരിയിൽ 425 റൺസ് ആണ് പന്ത് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് പന്ത് പുറത്തെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 178 പന്തിൽ 12 ഫോറുകളും ആറ് സിക്സുകളും അടക്കം 134 റൺസ് ആണ് പന്ത് നേടിയത്. രണ്ടാം ഇന്നിങ്സിൽ 140 പന്തിൽ 118 റൺസും താരം സ്വന്തമാക്കി. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ പ്രകടനം. 

ആദ്യ മത്സരത്തിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും മികച്ച മുന്നേറ്റവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേക്കാണ് പന്ത് കുതിച്ചുയർന്നത്. 800 പോയിന്റുമായാണ് പന്ത് പട്ടികയിൽ മികച്ച മുന്നേറ്റം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വിക്കറ്റ് കീപ്പർ 800 പോയിന്റുകൾ കരസ്ഥമാക്കുന്നത്. 

നിലവിൽ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ 2-1ന് പുറകിലാണ്. നാലാം മത്സരം നാലാം ടെസ്റ്റ് മത്സരം ജൂലൈ 23 മുതൽ 27 വരെ മാഞ്ചസ്റ്ററിലാണ് നടക്കുന്നത്.

Former Indian cricketer Suresh Raina has praised Indian wicketkeeper-batsman Rishabh Pant who is in excellent form in the five-Test series against England Raina described Pant as the backbone of the Indian team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

Kerala
  •  13 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി

uae
  •  13 hours ago
No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  14 hours ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  14 hours ago
No Image

ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ

uae
  •  14 hours ago
No Image

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

Kerala
  •  14 hours ago
No Image

പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം; 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം പോയതായി മാതാപിതാക്കൾ

National
  •  14 hours ago
No Image

18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ

Cricket
  •  14 hours ago
No Image

ഏഷ്യ കപ്പ് ടി20 2025: ദുബൈ ആധിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്

uae
  •  14 hours ago