HOME
DETAILS

എ ഐ കെ എം സി സി ദ്വിദിന ദേശീയ ശിൽപശാല ഗോവയിൽ

  
Web Desk
July 25 2025 | 16:07 PM

AIKMCC Two-Day National Workshop in Goa

 

പനജി: എ ഐ കെ എം സി സി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപശാല ഈ മാസം 29,30 തിയ്യതികളിൽ ഗോവയിൽ നടക്കും. കാൻഡോളിം ഹിൽട്ടൺ ഗോവ റിസോർട്ടിൽ നടക്കുന്ന പരിപാടി മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ ഐ കെ എം സി സി ദേശീയ പ്രസിഡൻ്റ് കെ കുഞ്ഞുമോൻ ഹാജി അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് കേരള സംസ്ഥാന സെക്രട്ടറിയും എ ഐ കെ എം സി സി നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. ഷരീഫ് സാഗർ, എസ് വി മുഹമ്മദലി മാസ്റ്റർ, പി വി അഹമ്മദ് സാജു എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. ദേശീയ സെക്രട്ടറി ഡോ എം എ അമീറലി പദ്ധതി രൂപരേഖ അവതരിപ്പിക്കും. ഖലീൽ ഹുദവി കാസർകോഡ് പ്രാർത്ഥന നിർവഹിക്കും. ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതവും ട്രഷറർ കെ എം അബ്ദുറഹ്മാൻ നന്ദിയും പറയും.

കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കെ എം സി സി കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് 2017 ൽ ദേശീയതലത്തിൽ എ ഐ കെ എം സി സി ക്ക് രൂപം നൽകിയത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം നിരവധി പ്രവർത്തനങ്ങൾ നടത്താൻ ഈ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പറ്റുന്ന തരത്തിൽ സംഘടനാ സംവിധാനം പരിവർത്തിപ്പിക്കുന്നതിനും അതുവഴി മാതൃസംഘടനയുടെ സന്ദേശം പരമാവധി അടിസ്ഥാന തലത്തിൽ എത്തിക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കാരുണ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനുമായുള്ള ചർച്ചകളാണ് ശിൽപശാലയിൽ നടക്കുക.കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, പോണ്ടിച്ചേരി,ഡൽഹി, ആന്തമാൻ, തെലുങ്കാന,ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആസാം, ബീഹാർ, ചത്തീസ്ഘട്, ഗോവ, രാജസ്ഥാൻ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി 104 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ ഗോവയിൽ ചേർന്ന സംഘാടക സമിതി യോഗം വിലയിരുത്തി. എ ഐ കെ എം സി സി ദേശീയ സെക്രട്ടറി ഡോ എം എ അമീറലി ഉദ്ഘാടനം ചെയ്തു. ഗോവ എസ് ടി സി എച്ച് പ്രസിഡൻ്റ് പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹുമയൂൺ കബീർ, ബി എം നൗഷാദ്, സൈഫ് ചെർക്കള, സി എ അഷ്റഫ് ,ഹംസ സാഗർ, സുബൈർ കെ സംസാരിച്ചു. സി മുഹമ്മദ് സ്വാഗതവും സി അബൂബക്കർ നന്ദിയും പറഞ്ഞു.

 

The AI KM CCI is hosting a two-day national workshop in Goa, bringing together experts, enthusiasts, and professionals to explore advancements in artificial intelligence and knowledge management. The event features interactive sessions, discussions, and networking opportunities to foster innovation and collaboration



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago
No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  2 days ago
No Image

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്

National
  •  2 days ago
No Image

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം

International
  •  2 days ago
No Image

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

Kuwait
  •  2 days ago