HOME
DETAILS

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; മോചന ചർച്ചകൾ തുടരും ; ഔദ്യോ​ഗികമായി സ്ഥിരീക്കരിക്കാതെ വിദേശകാര്യ മന്ത്രാലയം

  
Web Desk
July 28 2025 | 17:07 PM

Agreement Reached to Revoke Nimisha Priyas Death Penalty Release Talks to Continue Foreign Affairs Ministry Yet to Officially Confirm

 

കോഴിക്കോട്: യമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. വധശിക്ഷ റദ്ദാക്കുന്നതിനും തുടർനടപടികൾ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതിനും യോജിപ്പുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ, വടക്കൻ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബവുമായി നടക്കുന്ന തുടർചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാവുക. നേരത്തെ, ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന വധശിക്ഷ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. എന്നാൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 

പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ മധ്യസ്ഥതയിലൂടെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഈ കേസിൽ നിർണായക ഇടപെടലുകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വധശിക്ഷ താത്കാലികമായി മരവിപ്പിക്കാനും സാധിച്ചത്. ഇനിമുതൽ ജയിൽ മോചനമോ ജീവപര്യന്ത തടവോ മാത്രമേ ശിക്ഷയായി ഉണ്ടാകൂ എന്നും സർഹാൻ ഷംസാൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ, തൊടുപുഴ സ്വദേശി ടോമിയെ വിവാഹം ചെയ്ത ശേഷം 2012-ൽ കുഞ്ഞുമായി യമനിലേക്ക് പോയതാണ്. നാട്ടിൽ നഴ്‌സായിരുന്ന നിമിഷപ്രിയ യമനിലും ആ ജോലി തുടർന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിൽ ജോലി നേടി. ഈ സമയത്താണ് ഇവർ യമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത്. ഒരു ക്ലിനിക് തുടങ്ങാൻ പങ്കാളിത്തത്തിൽ തീരുമാനിച്ചെങ്കിലും, യമനിൽ പ്രാദേശിക പങ്കാളിയില്ലാതെ അതിനു സാധിക്കാത്തതിനാൽ തലാലിന്റെ സഹായം തേടി.

ക്ലിനിക് തുടങ്ങിയ ശേഷം, നിമിഷപ്രിയ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി തലാൽ തന്റെ ഭർത്താവാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ക്ലിനിക്കിന്റെ വരുമാനം പൂർണമായും സ്വന്തമാക്കുകയും ചെയ്തു. നിമിഷപ്രിയ പാസ്‌പോർട്ട് കൈക്കലാക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. എന്നാൽ തലാൽ, പരാതി നൽകിയതിനെ തുടർന്ന് തലാലിനെ ഉയർന്ന ഡോസിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മ‍ൃതദേ​ഹം കഷ്ണങ്ങളാക്കി ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.

Nimisha Priya, a Malayali nurse imprisoned in Yemen, has had her death sentence revoked following negotiations led by Kanthapuram A.P. Aboobacker Musliyar. Discussions for her release will continue with the victim's family, with further decisions pending. The execution, initially set for July 16, was postponed due to these efforts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  a day ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  a day ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  a day ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  a day ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  a day ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്

latest
  •  a day ago
No Image

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  a day ago