HOME
DETAILS

ഖത്തറിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ റേറ്റിംഗ് നടപ്പിലാക്കുന്നു; കഴിച്ച ശേഷം റേറ്റ് ഇടാം; 6 ഓപ്‌ഷനുകൾ

  
Web Desk
July 30 2025 | 06:07 AM

Ministry of Health is implementing food safety ratings in restaurants in Qatar

ദോഹ: രാജ്യത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ റേറ്റിംഗ് നടപ്പാക്കാനൊരുങ്ങി ഖത്തർ ആരോഗ്യ മന്ത്രാലയം. ഖത്തറിലെ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കായുള്ള ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഭക്ഷണം നല്‍കുന്ന ഖത്തറിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും റേറ്റിംഗ് ബാധകമാണ്. ഭക്ഷ്യ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനുള്ള നടപടിയുടെ മൂന്നാം ഘട്ടമാണ് ഇത്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ഹോട്ടലുകള്‍, ടൂറിസം മേഖലയിലെ റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ എന്നിവയുടെ റേറ്റിംഗ് പരിശോധിച്ചിരുന്നു. രാജ്യത്തെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിലുടനീളം ഭക്ഷ്യസുരക്ഷാ ആവശ്യകതകൾ പാലിക്കുന്നത് വർദ്ധിപ്പിക്കുക എന്നതാണ് പരിപാടി ലക്ഷ്യമിടുന്നത്.

 

6 തരം റേറ്റിങ്

ഭക്ഷ്യ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഭക്ഷ്യ സ്ഥാപനങ്ങളെ ആറ് ഗ്രേഡിംഗ് ലെവലുകള്‍ അനുസരിച്ച് തരം തിരിച്ചിരിച്ചാണ് റേറ്റിംഗ് നൽകുന്നത്. റേറ്റിങ് ഫലങ്ങൾ ”വാതേക്” ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിസള്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും. ഉപഭോക്താക്കള്‍ക്ക് ഈ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഭക്ഷ്യ സ്ഥാപനങ്ങള്‍ അവരുടെ റേറ്റിംഗ് അവരുടെ പരിസരത്ത് പ്രദര്‍ശിപ്പിക്കുകയും വേണം.

 

റേറ്റിങ് ഇവയാണ്:

1: അടിയന്തിര മെച്ചപ്പെടുത്തല്‍ ആവശ്യമാണ് (Urgent improvement Necessary)

2: പ്രധാനപ്പെട്ട മെച്ചപ്പെടുത്തല്‍ ആവശ്യമാണ് (Major |Improvement Necessary).

3: മെച്ചപ്പെടുത്തല്‍ ആവശ്യമാണ് (Impeovement Necessary).

 4: നല്ലത് (Good).

5: വളരെ നല്ലത് (Very Good).

6: ഏറ്റവും മികച്ചത് (Excellent) എന്നിങ്ങനെയാണ് റേറ്റിംഗ്.

റേറ്റിങ് ഫലങ്ങൾ ഭക്ഷ്യ സ്ഥാപനങ്ങൾക്കും അവരുടെ പരിസരത്ത് പ്രദർശിപ്പിക്കാം. പതിവ് പരിശോധനകളുടെ ഫലങ്ങളെ അടിസ്ഥാനമാക്കി സ്ഥാപനങ്ങൾ ആരോഗ്യ നിയന്ത്രണങ്ങൾ എത്ര നന്നായി പാലിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു. ഭക്ഷ്യസ്ഥാപനങ്ങൾക്കായുള്ള ഭക്ഷ്യസുരക്ഷാ റേറ്റിംഗ് പരിപാടിയുടെ ആവശ്യകതകൾ അവതരിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനുമായി മന്ത്രാലയം അടുത്തിടെ ഒരു വെബിനാർ നടത്തിയിരുന്നു. ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 600 ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ വ്യാപകമായ പങ്കാളിത്തം ഉണ്ടായി. 

Qatar Ministry of Public Health (MoPH) has recently launched the third phase of the Food Safety Rating Programme for Food Establishments. The programme aims to enhance compliance with food safety requirements across the country’s various food establishments.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി തൊഴിലാളി മരിച്ചു

Kerala
  •  2 days ago
No Image

തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

National
  •  2 days ago
No Image

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്

Kerala
  •  2 days ago
No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago