HOME
DETAILS

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

  
Web Desk
November 12, 2025 | 10:34 AM

kerala-panchayat-member-president-mayor-honorarium-salary

കേരളം തദ്ദേശതെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെയാണ് ഈ തെരഞ്ഞെടുപ്പിലൂടെ നമ്മള്‍ തെരഞ്ഞെടുക്കുന്നത്. 

ഇതിനോടകം പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. തെരഞ്ഞെടുപ്പൊന്ന് ജയിച്ചുകിട്ടാനുള്ള കഠിനപ്രയത്‌നത്തിലാണ് സ്ഥാനാര്‍ഥികളും. എന്നാല്‍ ഇത്രയും കഷ്ടപ്പെട്ട് ജനങ്ങളെ സേവിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക്  ലഭിക്കുന്ന മാസ പ്രതിഫലം എത്രയായിരിക്കുമെന്ന് ധാരണയുണ്ടോ? 

ശമ്പളമല്ല, പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. പ്രതിമാസ ഓണറേറിയത്തിന് പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയും നല്‍കുന്നുണ്ട്. 2016 ലാണ് അവസാനമായി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം പരിഷ്‌കരിച്ചത്. 

ഗ്രാമപഞ്ചായത്ത്

തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകളിലെ ജനപ്രതിനിധികളെയാണ് നമ്മള്‍ തെരഞ്ഞെടുക്കുന്നത്.

ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഓണറേറിയം:

പ്രസിഡന്റ് ........................................................13,200

വൈസ് പ്രസിഡന്റ്.........................................10,600

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........,.8,200

മെംബര്‍മാര്‍............................................................7,000

ബ്ലോക്ക് പഞ്ചായത്ത്

സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. 2,080 വാര്‍ഡുകളും ഉണ്ട്.

ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഓണറേറിയം:

പ്രസിഡന്റ് ......................................................14,600

വൈസ് പ്രസിഡന്റ്.......................................12,000

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........8,800

മെംബര്‍മാര്‍..........................................................7,600

ജില്ലാ പഞ്ചായത്ത്

കേരളത്തില്‍ പതിനാലു ജില്ലകളുണ്ട്. പതിനാലു ജില്ലാ പഞ്ചായത്തുകളും. തദ്ദേശ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പ്പറേഷനുകള്‍ക്കുമാണ്. 

ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഓണറേറിയം:

പ്രസിഡന്റ് ......................................................15,800

വൈസ് പ്രസിഡന്റ്.......................................13,200

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........9,400

മെംബര്‍മാര്‍..........................................................8,800

മുന്‍സിപ്പാലിറ്റി

സംസ്ഥാനത്ത് 86 മുന്‍സിപ്പാലിറ്റികളും അതില്‍ ആകെ 3,078 വാര്‍ഡുകളുമാണ് ഉള്ളത്. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഡ് മെമ്പര്‍മാരെ കൗണ്‍സിലര്‍ എന്നാണ് വിളിക്കുന്നത്. മുന്‍സിപ്പാലിറ്റിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് ഉള്ളത്.

ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഓണറേറിയം:

ചെയര്‍മാന്‍......................................................14,600

വൈസ് ചെയര്‍മാന്‍.....................................12,000

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്‍...........9,400

കൗണ്‍സിലര്‍.....................................................7,600

കോര്‍പ്പറേഷന്‍

സംസ്ഥാനത്ത് ആറു കോര്‍പ്പറേഷനുകളുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവയാണ് അവ. കോര്‍പ്പറേഷന്‍ മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ് നല്‍കുന്നത്. 

മേയര്‍.................................................................15,800

ഡെപ്യൂട്ടി മേയര്‍............................................13,200

സ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍.........9,400

കൗണ്‍സിലര്‍.....................................................8,200

ഹാജര്‍ ബത്ത

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുന്‍സിപാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കും കോര്‍പ്പേറേനുകളിലെ മേയര്‍മാര്‍ക്കും ഡെപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും. ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാനാവുക. 

ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള സമിതികളിലെ മെമ്പര്‍മാര്‍ക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.

 

English Summary: Kerala local body representatives - from grama panchayat to corporation - receive monthly honorariums instead of salaries. Panchayat members get rs7,000, while presidents and mayors earn up to rs15,800. Learn how much each position receives.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  6 hours ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  6 hours ago
No Image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമം ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴ; വിജ്ഞാപനം പുറത്തിറക്കി ധനകാര്യ മന്ത്രാലയം

uae
  •  6 hours ago
No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  6 hours ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  7 hours ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  7 hours ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  7 hours ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  8 hours ago