HOME
DETAILS

'രാജകീയമായി അതിർത്തി കടക്കുന്നു മലയാളത്തിൻ്റെ ചിരട്ട '

  
July 31 2025 | 03:07 AM

The Malayalam flag crosses the border royally

തിരുവനന്തപുരം: ചിരട്ടയുണ്ടോ ചിരട്ട.. കിലോക്ക് 30 രൂപ..സ്പീക്കർ കെട്ടിവച്ച ലോറികൾ വീടുകൾക്ക് മുന്നിൽ എത്തി ചിരട്ട തൂക്കി എടുക്കുന്ന കാഴ്ചയാണ് നാട്ടിൻപുറങ്ങളിൽ. മുൻപ് ചിരട്ട ബാധ്യതയായിരുന്നു. ഇപ്പോൾ  കഥ മാറി. 'ചിരട്ടയ്‌ക്കൊക്കെ എന്താ വില' എന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ. വാഹനങ്ങളിൽ മലയാളികളും അന്യ സംസ്ഥാന ചെറുകിട കച്ചവടക്കാരുമാണ് വീടുകളിൽ നിന്നും ചിരട്ട ശേഖരിക്കുന്നത്.
ശേഷം മൊത്തവ്യാപാരികൾ അന്യ സംസ്ഥാനങ്ങളിലേക്കുകയറ്റികൊണ്ടു പോകുന്നു.

ചിരട്ടയ്ക്ക്  വിപണിയിൽ  വലിയ ഡിമാൻഡാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒരു കിലോ ചിരട്ടയുടെ വില ഏഴു മുതൽ 10 രൂപ വരെയായിരുന്നു. ഇന്ന് 28 മുതൽ 30  രൂപ വരെയായി. വില വർധിച്ചതോടെ ടൺകണക്കിനാണ് ചിരട്ട എത്തുന്നത്. പ്രധാനമായും കരിയുണ്ടാക്കി ജല ശുദ്ധീകരണം നടത്തുന്നതിനായാണ് ചിരട്ട ഉപയോഗിക്കുന്നത്. ചിരട്ട ഉത്പന്നങ്ങൾക്കും വൻ ഡിമാൻഡാണ്. അലങ്കാര സാധനങ്ങൾ നിർമിക്കാനും ചിരട്ട ഉപയോഗിക്കാറുണ്ട്. 

ചിരട്ടയ്ക്ക് മാത്രമല്ല നാളികേരത്തിനും, വെളിച്ചെണ്ണയ്ക്കും നല്ല വിലയാണ് ലഭിക്കുന്നത്. ചിരട്ടയ്ക്കും നാളികേരത്തിനും വില കൂടുന്നതുകൊണ്ടുതന്നെ തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളിലെ ചിരട്ടക്കരി ഫാക്ടറികളിലേക്ക് കേരളത്തിൽ നിന്ന് കണക്കില്ലാതെയാണ് ചിരട്ട അതിർത്തി കടന്നു പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  2 days ago
No Image

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

National
  •  2 days ago
No Image

ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാ​ഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂ​ഹത 

National
  •  2 days ago
No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

Kerala
  •  2 days ago
No Image

രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം

National
  •  2 days ago
No Image

യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും

uae
  •  2 days ago
No Image

ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  2 days ago
No Image

വേടനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നു

Kerala
  •  2 days ago
No Image

ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?

uae
  •  2 days ago