HOME
DETAILS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

  
Web Desk
August 01 2025 | 08:08 AM

Election Commission has announced the election for the new Vice President of India Voting will be held on September 9

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സെപ്റ്റംബര്‍ 9ന് വോട്ടെടുപ്പ് നടത്തും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഈ മാസം 21 വരെ സമയം അനുവദിച്ചു. 

സെപ്റ്റംബര്‍ 9ന് രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് 5 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഈ മാസം 7ന് പുറത്തിറക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25.

കഴിഞ്ഞ ജൂലൈ 21നാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ആയിരുന്ന ജഗ്ദീപ് ധന്‍കര്‍ സ്ഥാനം ഒഴിഞ്ഞത്. പെട്ടെന്നുണ്ടായ രാജി വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും, എന്‍ഡിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. ആരോഗ്യ സംക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ വേണ്ടിയാണ് രാജിയെന്നും, തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ധന്‍കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാജിക്ക് പിന്നില്‍ രാഷ്ട്രീയ കാര്യങ്ങളാണെന്നും, ബിജെപി മറുപടി പറയണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ജസ്റ്റിസ് യശ്വന്ത് ശര്‍മയെ പദവിയില്‍ നിന്ന് നീക്കാനുള്ള രാജ്യസഭാ നോട്ടീസ് സ്വീകരിച്ചതിന് പിന്നാലെയാണ് ധന്‍കര്‍ രാജിവെച്ചത്. 

Following the resignation of Jagdeep Dhankhar, the Election Commission has announced the election for the new Vice President of India. Voting will be held on September 9, and the results will be declared on the same day. The last date to file nominations is July 21.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  12 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  12 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  12 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  13 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  13 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  13 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  13 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  13 hours ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  13 hours ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  13 hours ago