HOME
DETAILS

ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച്  ഇന്ത്യ 

  
August 01 2025 | 12:08 PM

England are continuing to bat in the second innings against India England openers Zach Crawley and Ben Duckett opened the batting in the T20 mode

ഓവൽ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തുടരുകയാണ്. തുടക്കത്തിൽ തന്നെ ടി-20 മോഡിലാണ് ഇംഗ്ലണ്ട് ഓപ്പണർമാരായ സാക്ക് ക്രാളി, ബെൻ ഡക്കറ്റ് എന്നിവർ ബാറ്റ് വീശിയത്. 14.4 ഓവറിൽ 100 റൺസ് ഇംഗ്ലണ്ട് അടിച്ചെടുത്തിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഏറ്റവും വേഗത്തിൽ 100 റൺസ് നേടുന്ന മൂന്നാമത്തെ ടീമും ഇംഗ്ലണ്ട് തന്നെയാണ്. ഈ പട്ടികയിൽ ഒന്നാമത് ബംഗ്ലദേശും രണ്ടാമത് ബംഗ്ലാദേശുമാണ്. 2007ൽ മിർപൂരിൽ നടന്ന മത്സരത്തിൽ 14.1 ഓവറിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ 100 റൺസ് നേടിയത്. 2012ൽ 14 ഓവറിൽ ഓസ്‌ട്രേലിയയും 100 റൺസ് സ്വന്തമാക്കി. 

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 224 റൺസാണ് നേടിയത്. അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 109 പന്തിൽ 57 റൺസാണ് കരുൺ നേടിയത്. എട്ട് ഫോറുകളാണ് മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സായ് സുദർശൻ 38 റൺസും വാഷിംഗ്ടൺ സുന്ദർ 26 റൺസും സ്വന്തമാക്കി

ഇംഗ്ലണ്ട് ബൗളിങ്ങിൽ ഗസ് ആറ്റ്കിൻസൺ അഞ്ചു വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജോഷ് ടംഗ് മൂന്ന് വിക്കറ്റുകളും നേടി. 

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടംഗ്. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(സി), കരുണ് നായർ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ(ഡബ്ല്യു), വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.

England are continuing to bat in the second innings against India England openers Zach Crawley and Ben Duckett opened the batting in the T20 format from the start England scored 100 runs in 14.4 overs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  16 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  17 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  17 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  17 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  18 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  18 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  18 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  18 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  18 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  19 hours ago