HOME
DETAILS

ഓ! വെൽഡൺ സിറാജ്: നാലാം ദിനത്തെ 'വില്ലൻ' അഞ്ചാം ദിനത്തിന്റെയും മാച്ചിന്റെയും താരമായ കഥ; അവിശ്വസനീയം, അവർണനീയം

  
Web Desk
August 04 2025 | 14:08 PM

weldon siraj villain on day four hero on day five  an incredible turnaround

ലണ്ടൻ: ഓവൽ ടെസ്റ്റിന്റെ നാലാം ദിനത്തിൽ 19 റൺസ് എടുത്തു നിൽക്കേ ഹാരി ബ്രൂക്കിന്റെ ക്യാച്ച് എടുത്ത സമയത്ത് കാൽ ബൗണ്ടറി ലൈനെ തൊട്ടപ്പോൾ അഞ്ചാം ദിനത്തിലെയും മാച്ചിലെയും താരം അതേ കളിക്കാരൻ ആകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വില്ലൻ എന്ന് പഴി കേട്ട സിറാജിന് ഹീറോയുടെ വാഴ്ത്തുപാട്ട് കേൾക്കാൻ 24 മണിക്കൂർ സമയം മതിയായിരുന്നു.

നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ബ്രൂക്കിന്റെ സെഞ്ചുറി കരുത്തിൽ ഇംഗ്ലണ്ട് 339/6 എന്ന നിലയിലായിരുന്നു. വിജയ ലക്ഷ്യമായ 374 റൺസിലേക്ക് വെറും 35 റൺസ് മാത്രം. എന്നാൽ, അഞ്ചാം ദിനം, ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ സിറാജിന്റെ മിന്നും പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ജാമി സ്മിത്ത്, ഗസ് ആറ്റ്കിൻസൻ, ജോഷ് ടോംഗ് എന്നിവരെ വീഴ്ത്തി പ്രസിദ്ദ് കൃഷ്ണയുടെ ശക്തമായ പിന്തുണയോടെ സിറാജ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകർത്തെറിയുകയായിരുന്നു.

185.3 ഓവറുകൾ എറിഞ്ഞ് 23 വിക്കറ്റുകളുമായി പരമ്പരയിലെ ടോപ് വിക്കറ്റ് ടേക്കറാകാനും സിറാജിനായി. 2020-21ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ബ്രിസ്ബേനിൽ 5/173 എന്ന പ്രകടനത്തോടെ ഇന്ത്യയെ വിജയിപ്പിച്ച സിറാജ്, യൂറോപ്പ്യൻ ഭൂഖണ്ഡത്തിലും തന്റെ മികവ് അറിയിക്കുകയായിരുന്നു.

സിറാജിന്റെ കരുത്തുറ്റ പ്രകടനത്തോടെ പരമ്പര സമനിലയിൽ എത്തിക്കാൻ ഇന്ത്യക്കായി. ഓവലിന്റെ വിജയം, ഇന്ത്യൻ ബൗളിംഗിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണ്. അതേസമയം ഇന്നലെ സിറാജിനെ പുച്ഛിച്ച പലരും സിറാജിനെ വാഴ്ത്തുന്ന തിരക്കിലാണ്. 

വിരാട് കോഹ് ലിയും യുവ് രാജ് സിം​ഗും അടക്കം നിരവധി പേരാണ് സിറാജിനെയും പ്രസിദ്ദിനെയും പ്രകീർത്തിച്ച് രം​ഗത്തെത്തി. "ടീം ഇന്ത്യയുടെ മികച്ച വിജയം. സിറാജിന്റെയും പ്രസിദ്ദിന്റെയും കരുത്തും ദൃഢനിശ്ചയവുമാണ് നമുക്ക് ഈ അപൂർവ്വ വിജയം സമ്മാനിച്ചത്. ടീമിനായി എല്ലാം ചെയ്യുന്ന സിറാജിന് പ്രത്യേക പരാമർശം. വളരെയധികം സന്തോഷം @mdsirajofficial @prasidh43," കോഹ്‌ലി X-ൽ കുറിച്ചു.

നേരത്തെ, ബർമിംഗ്ഹാമിൽ നടന്ന രണ്ടാം ടെസ്റ്റ് ഇന്ത്യ വിജയിക്കുകയും മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റ് സമനിലയിലാകുകയും ചെയ്തിരുന്നു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ മാർഗനിർദേശപ്രകാരം, വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇല്ലാത്ത യുവ ഇന്ത്യൻ ടീം, പരമ്പരയിലുടനീളം തിരിച്ചടിക്കുന്നതാണ് കണ്ടത്. ‌

നാലാം ദിനം ഹാരി ബ്രൂക്കിനെ ക്യാച്ച് എടുത്ത് ഔട്ടാക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിൽ കാൽ സ്പർശിച്ചതിന് നിരവധി പേരാണ് സിറാജിനെ രൂക്ഷമായി വിമർശിച്ചത്. ഈ കളി തോൽക്കുകയാണെങ്കിൽ അതിന് കാരണം പോലും സിറാജാണെന്ന് പോലും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിക്കുകയുണ്ടായി. ഇവരുടെ വായടപ്പിക്കാൻ സിറാജിന് കഴിഞ്ഞു എന്നതിന്റെ പേരിലാകും ഓവൽ ടെസ്റ്റിന്റെ അഞ്ചാം ദിനം ഓർമിക്കപ്പെടുക.

from being criticized as the villain on day four to emerging as the unexpected hero on day five, weldon siraj’s remarkable performance stunned fans and changed the course of the match.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്

Kerala
  •  a day ago
No Image

ലാല്‍ബാഗ് ഫഌര്‍ഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം  ചെയ്യും

National
  •  a day ago
No Image

ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്

Kuwait
  •  a day ago
No Image

സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്

Cricket
  •  a day ago
No Image

ദമാസ് ജ്വല്ലറിയുടെ 67% ഓഹരികളും ഏറ്റെടുത്ത് തനിഷ്‌ക്

uae
  •  a day ago
No Image

പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം

Kerala
  •  a day ago
No Image

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ

uae
  •  a day ago
No Image

പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'

National
  •  a day ago
No Image

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്

Cricket
  •  a day ago
No Image

ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ് 

International
  •  a day ago