HOME
DETAILS

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ക്രൈസ്തവ പ്രതിനിധികള്‍

  
August 04, 2025 | 5:40 PM

Christian leader visited rajeev chandrashekhar at mararji bhavan Following the release on bail of jailed nuns in Chhattisgarh

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ ജയിലിലടച്ച കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം കേക്ക് മുറിച്ച് സന്തോഷമറിയിച്ച് ക്രൈസ്തവ നേതാക്കള്‍. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ പ്രതിനിധികളാണ് മാരാര്‍ജി ഭവനിലെത്തി കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. 

ബിലീവേഴ്‌സ് ചര്‍ച്ച്, ആക്ട്‌സ്, മാര്‍ത്തോമാ സഭ, സിഎസ് ഐ, സാല്‍വേഷന്‍ ആര്‍മി, കെഎംഎഫ് പെന്തക്കോസ്ത് ചര്‍ച്ച് തുടങ്ങിയ സംഘടന നേതാക്കളാണ് കൂടിക്കാഴ്ച്ചക്ക് എത്തിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ലോകത്തെവിടെയും പ്രതിസന്ധിയില്‍പ്പെടുന്ന മലയാളികള്‍ക്ക് ജാതിരാഷ്ട്രീയ ഭേദമന്യേ സഹായഹസ്തവുമായി ഇനിയും ബിജെപി കൂടെയുണ്ടാകുമെന്നം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

കുറിപ്പിന്റെ പൂർണരൂപം:

ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ഇടപെട്ടതിലുള്ള സന്തോഷമറിയിച്ച് കേക്കുമായി എത്തിയ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ഏറെ സമയം ചെലവഴിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ പ്രതിനിധികളാണ് മാരാർജി ഭവനിൽ എത്തിയത്. ക്രൈസ്തവ സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അവരെ അറിയിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (CSI), ലെഫ്റ്റനൻ്റ് കേണൽ സാജു ദാനിയൽ, ലെഫ്റ്റനൻ്റ് കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (K.M.F പെന്തകോസ്ത് ചർച്ച്), റവ. BT വറുഗീസ്, റവ. യേശു ദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വേണ്ടിയെന്നതാണ് ബിജെപിയുടെ കാഴ്ചപ്പാട്. ലോകത്തെവിടെയും പ്രതിസന്ധിയിൽപ്പെടുന്ന മലയാളിക​ൾക്ക് ജാതിമതരാഷ്ട്രീയഭേദമെന്യേ സഹായഹസ്തവുമായി ഇനിയും ബിജെപിയുണ്ടാകും.

Following the release on bail of jailed nuns in Chhattisgarh, Christian leaders celebrated with BJP state president Rajeev Chandrasekhar by cutting a cake. T



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താടി നീട്ടി വളർത്തി രൂപം മാറ്റി ,മതം മാറി അബ്ദുൾ റഹീം എന്ന പേരും സ്വീകരിച്ചു; 36 വർഷം ഒളിവിലായിരുന്ന കൊലക്കേസ് പ്രതി പൊലിസ് പിടിയിൽ

National
  •  10 days ago
No Image

തൃശ്ശൂരിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ‌‌ഒരാൾക്ക് പരുക്ക്

Kerala
  •  10 days ago
No Image

ട്രാവൽ ഏജന്റുമാരുടെ തട്ടിപ്പ് തടയാൻ കുവൈത്ത് അധികൃതർ; യാത്രാ നിരീക്ഷണം ശക്തമാക്കും, കർശന നടപടിക്ക് നിർദേശം

Kuwait
  •  10 days ago
No Image

ബാങ്കിൽ പോയി മടങ്ങും വഴി കവർ കീറി പേഴ്‌സ് റോഡിൽ; കളഞ്ഞുകിട്ടിയ 4.5 ലക്ഷം രൂപയുടെ സ്വർണം തിരികെ ഉടമസ്ഥയുടെ കൈകളിലേക്ക്

Kerala
  •  10 days ago
No Image

ചരിത്രം കണ്മുന്നിൽ! ഇന്ത്യയിൽ സച്ചിന് മാത്രമുള്ള റെക്കോർഡിലേക്ക് കണ്ണുവെച്ച് കോഹ്‌ലി

Cricket
  •  10 days ago
No Image

മെഡിക്കൽ കോളേജ് ക്യാമ്പസിൽ തെരുവ് നായ ഭീഷണി; 'ഭക്ഷണം നൽകിയാൽ പുറത്താക്കും' കർശന മുന്നറിയിപ്പുമായി പ്രിൻസിപ്പൽ; എതിർത്ത് എംഎൽഎ 

National
  •  10 days ago
No Image

എസ്.ഐ.ആര്‍; പശ്ചിമ ബംഗാളില്‍ 26 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങളില്‍ പൊരുത്തക്കേടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  10 days ago
No Image

ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; തീയതി പുറത്ത് വിട്ട് അർജന്റൈൻ ഇതിഹാസം

Football
  •  10 days ago
No Image

പുള്ളിപ്പുലിക്ക് വച്ച കൂട്ടിൽ ആടിനൊപ്പം മനുഷ്യൻ; അമ്പരന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും 

National
  •  10 days ago
No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  10 days ago