HOME
DETAILS

ഹാ! പച്ചമുളകിന് എന്തൊരു എരിവ്; സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു, പ്രതിസന്ധിയിലായി സാധാരണക്കാർ

  
August 05 2025 | 03:08 AM

vegetable price hike weeks ahead of onam affecting common people

കോഴിക്കോട്: ഓണത്തിന് ആഴ്ചകൾ ശേഷിക്കെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ഓണമാകുമ്പോൾ വില വർധനവുണ്ടാകാറുണ്ടെങ്കിലും ആഴ്ചകൾക്ക് മുൻപേയുള്ള വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കി. കാരറ്റ്, മുളക്, ബീൻസ്, കൊത്തമര, വഴുതിന, കോളിഫ്ളവർ, കയ്പ, ബജിമുളക്, എളവൻ, മത്തൻ, കാബേജ്, ഇഞ്ചി തുടങ്ങിയ ഇനങ്ങൾക്കാണ് വില ഉയർന്നത്. അതേസമയം തക്കാളി, വെണ്ട, പയർ, കക്കിരി, ചേമ്പ് ഇനങ്ങൾക്ക് വില കുറഞ്ഞു. 

ഉള്ളിയ്ക്കും ഉരുളക്കിഴങ്ങിനും കാര്യമായ വ്യത്യാസങ്ങളില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പച്ചമുളകിനാണ് കുതിച്ചുയരുന്നത്. കഴിഞ്ഞമാസം 27ന് ഉണ്ട പച്ചമുളകിന് മൊത്തവിപണിയിൽ കിലോയ്ക്ക് 78രൂപയായിരുന്നു. വെള്ളിയാഴ്ച വില 58 ആയി കുറഞ്ഞെങ്കിലും ഇന്നലെ 105 ആയി കുതിച്ചുചാടി.

സാധാരണ പച്ചമുളകിന് (നീളൻ) കഴിഞ്ഞാഴ്ച 58 രൂപയായിരുന്നു മൊത്തവില.  വെള്ളിയാഴ്ച 49 ആയി കുറഞ്ഞു. ഇന്നലെ 55 ആയി പൊങ്ങി. 60 രൂപയാണ് ചില്ലറവില. ഉണ്ടമുളകിന് 129 രൂപവരെ ചില്ലറ വിലയുണ്ട്. നാട്ടിൻപുറങ്ങളിൽ ഉണ്ട പച്ചമുളകിന് 140 രൂപയ്ക്കും പച്ചമുളകിന് 80 രൂപയ്ക്കുമാണ് ഇന്നലെ വിൽപന നടത്തിയത്. 

വെള്ളിയാഴ്ച 44 രൂപയുണ്ടായിരുന്ന ഇഞ്ചിയ്ക്ക് ഇന്നലെ 55 ആണ്. 60 മുതൽ 80 രൂപ വരെയാണ് ചില്ലറവിപണിയിലെ ഇഞ്ചി വില. ഊട്ടി കാരറ്റിന് ഇന്നലെ പാളയത്ത് 65 രൂപ. വെള്ളിയാഴ്ച 57 ആയിരുന്നു. നാല് ദിവസത്തിനുള്ളിൽ എട്ട് രൂപയാണ് വർധിച്ചത്. ഒരാഴ്ച മുമ്പ് 59 രൂപയായിരുന്നു ഊട്ടി കാരറ്റിന്. 68 ആണ് ഇന്നലെ ചില്ലറവില. ഗ്രാമങ്ങളിൽ 80 രൂപവരെയായി. 

 ബീൻസിന് 61,60 ആണ്. ഒൻപത് ദിവസം മുൻപ് 41ആയിരുന്നു. വെള്ളിയാഴ്ച 60 രൂപയായി ഉയർന്നിരുന്നു. രണ്ട് ദിവസം മുമ്പ് 50 രൂപയുണ്ടായിരുന്ന കൊത്തമരയ്ക്ക് ഇന്നലെ 55 രൂപയാണ്. ഒൻപത് ദിവസം മുൻപ് 22 രൂപയുണ്ടായിരുന്ന വഴുതിനയ്ക്ക് ഇന്നലെ 26 ആയും കൂടി. നാട്ടിൻപുറങ്ങളിൽ 40 രൂപയാണ് വില. കോളിഫ്ളവറിനും രണ്ട് രൂപ ഇന്നലെ വർധിച്ചു. 

കഴിഞ്ഞ ദിവസം18 രൂപയായിരുന്നത് ഇന്നലെ 20 ആയി ഉയർന്നു. കയ്പയ്ക്കും വില വർധിച്ചിട്ടുണ്ട്. 45 രൂപയായിരുന്നു മൊത്തവിപണിയിൽ വെള്ളിയാഴ്ചത്തെ വില. ഇന്നലെ 50 രൂപയ്ക്കാണ് വിറ്റത്. ഗ്രാമീണമേഖലയിൽ കയ്പയുടെ ഇന്നലെത്തെ വില 60 ആയിരുന്നു. 35 രൂപയുണ്ടായിരുന്ന പടവലത്തിനും 40 ആയി ഉയർന്നു. പീച്ചിങ്ങയ്ക്കും ഇന്നലെ രണ്ടുരൂപ കൂടി 50 ആയി. കഴിഞ്ഞമാസം 27ന് 18 രൂപയുണ്ടായിരുന്ന എളവന് 26 ആണ് ഇന്നലെ വില. 30 ആണ് ചില്ലറവിപണിയിൽ. മത്തന് മൂന്നുരൂപ വർധിച്ച് 13 രൂപയായി.

വിലകുതിച്ചുയുരുന്നതിനിടയിലും തക്കാളിയ്ക്ക് വിലയിടിഞ്ഞു. വെള്ളിയാഴ്ച 38 രൂപയുണ്ടായിരുന്നു. ഇന്നലെ 32 ആയിരുന്നു. നാട്ടിൻപുറങ്ങളിൽ 35-38 ആണ് വില. 45 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക് 10 രൂപ കുറഞ്ഞു. 35 രൂപയാണ് ഇന്നലെത്തെ വില. പയറിന് 20 രൂപയാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞത്. 62ൽ നിന്ന് 42 രൂപയായി. 27ന് കക്കരിയുടെ വില കിലോക്ക് 38 രൂപയായിരുന്നത് ഇന്നലെ 21ആയി കുറഞ്ഞു. ഉള്ളിയ്ക്ക് 20 രൂപയും ഉരുളക്കിഴങ്ങിന് 22 രൂപയുമാണ് ഇന്നലെ പാളയം മൊത്തവിപണിയിലെ വില. 

 

Vegetable prices soar weeks ahead of Onam, causing concern for common people. While price hikes during Onam are typical, this year’s early surge has put households under pressure.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കോട്ടയില്‍ സുരക്ഷാ മോക്ഡ്രില്ലിനിടെ ഡമ്മി ബോംബ് കണ്ടെത്തിയില്ല, ഏഴ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  11 hours ago
No Image

യുപിയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; മൃതദേഹം ആസിഡ് ഒഴിച്ച് കത്തിച്ചു

National
  •  11 hours ago
No Image

റെക്കോർഡുകളുടെ രാജകുമാരൻ; ഇംഗ്ലീഷ് മണ്ണിൽ നിന്നും ഗിൽ വാരിക്കൂട്ടിയത് ഒരുപിടി ചരിത്ര നേട്ടങ്ങൾ

Cricket
  •  11 hours ago
No Image

വിദേശ പര്യടനങ്ങള്‍ക്ക് മുമ്പും ശേഷവും പിതാവിന്റെ ഖബ്‌റിനരികെ: മാതാവിന്റെ പ്രര്‍ത്ഥനകള്‍; പരിഹാസങ്ങളെ പൂച്ചെണ്ടുകളാക്കുന്ന സിറാജ്

Cricket
  •  11 hours ago
No Image

ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർഥിയെ ബസ് ഇടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ

Kerala
  •  11 hours ago
No Image

ഒറ്റ ഗോളിൽ പിറന്നത് വമ്പൻ നേട്ടം; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് നെയ്മർ

Football
  •  11 hours ago
No Image

ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു

Kerala
  •  11 hours ago
No Image

പാരാസെയിലിംഗിനിടെ 52കാരിക്ക് നേരെ ലൈംഗികാതിക്രമം; മക്കൾക്ക് മുന്നിൽ ഓപ്പറേറ്ററുടെ ക്രൂരത

International
  •  12 hours ago
No Image

ഗള്‍ഫ് തീരത്ത് സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടോ?, വിദഗ്ധര്‍ പറയുന്നതിങ്ങനെ

uae
  •  12 hours ago
No Image

അവൻ ഇന്ത്യൻ ടീമിനെ ഉയരങ്ങളിൽ എത്തിക്കും: കെ.എൽ രാഹുൽ

Cricket
  •  12 hours ago