ചെന്നൈയിൽ ശക്തമായ മഴ: കൊച്ചി വിമാനമുൾപ്പെടെ 12 സർവിസുകൾ റദ്ദാക്കി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവിസുകൾ റദ്ദാക്കി. ചെന്നൈയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവിസുകൾ റദ്ദാക്കിയത്. ഈ റദ്ദാക്കിയ വിമാനങ്ങളിൽ കൊച്ചി - ചെന്നൈ വിമാനവും ഉൾപ്പെടുന്നു.
ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്‌നാട്ടിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കൂടാതെ, മരം വീണ് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം തുടങ്ങി ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ചെന്നൈയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ഇന്നലെ രാത്രി മുഴുവൻ മഴ തുടർന്നു. കനത്ത മഴയെ തുടർന്ന് ഈ രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് തമിഴ്‌നാട് തീരങ്ങളില്‍ കനത്ത മഴയ്ക്ക് കാരണം. തെക്കൻ ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
Chennai Airport has cancelled six flights, including the Kochi-Chennai flight, due to heavy rain and Cyclone Ditwah's impact. The cancellations are a precautionary measure to ensure passenger safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."