
ഇന്ത്യക്കെതിരെ നടത്തിയ മികച്ച പ്രകടനം ഞങ്ങൾ അവർക്കെതിരെയും ആവർത്തിക്കും: ബെൻ സ്റ്റോക്സ്

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചു.
മത്സരശേഷം പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന്റെ പ്രകടങ്ങളെക്കുറിച്ച് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് സംസാരിച്ചിരുന്നു. പരമ്പരയിൽ ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് ബെൻ സ്റ്റോക്സ് പറഞ്ഞത്. ആഷസിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നും ബെൻ സ്റ്റോക്സ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
''പരമ്പരയിലുടനീളം ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചു. ഇനി ഞങ്ങൾ ഓസ്‌ട്രേലിയയിലേക്ക് പോവുകയാണ്. അവിടെ ഞങ്ങൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്" ബെൻ സ്റ്റോക്സ് ബിബിസിയോട് പറഞ്ഞു.
നവംബർ 21 മുതലാണ് ആഷസ് പരമ്പരക്ക് തുടക്കമാവുന്നത്. തോളിന് പരുക്കേറ്റത്തിന് പിന്നാലെ ബെൻ സ്റ്റോക്സ് ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിൽ കളിച്ചിരുന്നില്ല. അതേസമയം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയുടെ നാല് വിക്കറ്റും ആണ് ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്. മത്സരത്തിൽ 374 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്, അവസാന ദിനത്തിൽ ആറ് വിക്കറ്റ് ശേഷിക്കെ 339 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയായിരുന്നു.

ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടിയിരുന്നത് 35 റൺസ് മാത്രമായിരുന്നു. ജാമി ഓവർട്ടൺ പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഉയർത്തി. എന്നാൽ, തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സിറാജ് ജാമി സ്മിത്തിനെ (2) പുറത്താക്കി മത്സരത്തിന്റെ ഗതി മാറ്റി. 80-ാം ഓവറിൽ ഓവർട്ടനെ (9) വിക്കറ്റിന് മുന്നിൽ കുടുക്കിയ സിറാജ്, ഇന്ത്യയുടെ വിജയസാധ്യതകൾ വർധിപ്പിച്ചു.
11 പന്തുകൾ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തിൽ പ്രസിദ്ധ് തെറിപ്പിച്ചതോടെ മത്സരം കൂടുതൽ ആവേശകരമാവുകയായിരുന്നു. തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലെത്തിയെങ്കിലും, ഗസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. എന്നാൽ, 86-ാം ഓവറിൽ ആറ്റ്കിൻസനെ ക്‌ളീൻ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.
India secured a thrilling victory in the final Test match between India and England. They took the last four wickets of England on the final day of the fifth Test at The Oval. After the match, England captain Ben Stokes spoke about the England team's performance in the series. Ben Stokes said that the team performed well in the series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിങ്കളാഴ്ച രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ; മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം നടപ്പാക്കിയത് 17 പേരുടെ വധശിക്ഷ
Saudi-arabia
• 5 hours ago
വാങ്ങുന്നയാൾ കരാർ ലംഘിച്ചു; 2.38 മില്യൺ ദിർഹം റിയൽ എസ്റ്റേറ്റ് ഇടപാട് റദ്ദാക്കി ദുബൈ കോടതി; വിൽപ്പനക്കാരന് 250,000 ദിർഹം നഷ്ടപരിഹാരം
uae
• 6 hours ago
പെരുംമഴ: പേടിച്ച് വിറച്ച് കേരളം; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; വെള്ളക്കെട്ട് മൂലം തോട്ടിൽ വീണ കാർ കരയ്ക്കെത്തിച്ചു
Kerala
• 6 hours ago
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നാല് മരണം; ധരാലിയിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; രക്ഷാപ്രവർത്തനം തുടരുന്നു
latest
• 6 hours ago
തിരക്കേറിയ റോഡുകളിൽ ഇ-സ്കൂട്ടർ യാത്രക്കാരുടെ അപകടകരമായ ഡ്രൈവിങ്ങ്; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 6 hours ago
ഒമാനിൽ ഭീമന്‍ തിമിംഗലം തീരത്തടിഞ്ഞു; മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം
oman
• 7 hours ago
ഇന്ത്യൻ ടീമിൽ കോഹ്‌ലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തിയത് അവനാണ്: നെഹ്റ
Cricket
• 7 hours ago
സിആർപിഎഫ് ഓഫീസറുടെ വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും 50,000 രൂപയും വീട്ടിൽ നിന്ന് മോഷണം പോയി; സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് ഓഫീസർ
National
• 7 hours ago
അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇ-സ്‌കൂട്ടര്‍ യാത്രികര്‍; സുരക്ഷാ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 8 hours ago
ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാം പക്ഷേ വളർത്താനല്ല കൊല്ലാൻ; വിചിത്ര പദ്ധതിയുമായി ഡെന്മാർക്കിലെ മൃഗശാല
International
• 8 hours ago
പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭ പുരസ്കാരം ഒളവണ്ണ അബൂബക്കർ ദാരിമിക്ക്
Kerala
• 8 hours ago
വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനി ഇ.ഡി ഓഫിസില്‍ ഹാജരായി
National
• 8 hours ago
സ്വകാര്യതാ ലംഘനത്തിന് കടുത്ത ശിക്ഷ: ഒരു വർഷം തടവും 100,000 റിയാൽ പിഴയും; സ്വകാര്യതാ നിയമത്തിൽ ഭേദഗതിയുമായി ഖത്തർ
qatar
• 8 hours ago
വിവാഹ വാഗ്ദാനം നൽകി പീഡനം: നാടൻപാട്ട് കലാകാരനും, ബസ് ജീവനക്കാരനും പിടിയിൽ
Kerala
• 9 hours ago
തിരിച്ചടികളിൽ നിന്നും കരകയറി; ഏഷ്യ കപ്പിലേക്ക് ഇന്ത്യയുടെ വെടിക്കെട്ട് താരം തിരിച്ചെത്തുന്നു
Cricket
• 9 hours ago
കൂത്താട്ടുകുളം നഗരസഭ: യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി, എൽഡിഎഫിന് ഭരണം നഷ്ടമായി
Kerala
• 10 hours ago
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
National
• 10 hours ago
ചെങ്കോട്ടയില്‍ സുരക്ഷാ മോക്ഡ്രില്ലിനിടെ ഡമ്മി ബോംബ് കണ്ടെത്തിയില്ല, ഏഴ് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
National
• 11 hours ago
ഉത്തരകാശിയില്‍ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; നിരവധി വീടുകള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായി
National
• 9 hours ago
''ഭവന ജിഹാദ്' ആരോപണമുയര്‍ത്തി ശിവസേനാ നേതാവ്; മുംബൈയില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകള്‍ മുസ്ലിംകള്ക്ക് നല്കാന് ഗൂഢാലോചന നടക്കുന്നുവെന്ന്
National
• 9 hours ago
ഒഡീഷയിൽ ബി.എഡ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: രണ്ട് എബിവിപി പ്രവർത്തകർ അറസ്റ്റിൽ
National
• 9 hours ago