HOME
DETAILS

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

  
Web Desk
August 05 2025 | 08:08 AM

former jammu and kashmir governor satya pal malik passes away

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. കുറച്ചു നാളുകളായി അസുഖത്തെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:10നാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ജൂൺ 8ന് സത്യപാൽ മാലിക് തന്റെ ആരോഗ്യനില ഗുരുതരമാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം മുമ്പ് എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, കഴിഞ്ഞ ഒരു മാസമായി താൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതായും വ്യക്തമാക്കിയിരുന്നു.

"ജമ്മു കശ്മീരിന്റെ അവസാന ഗവർണർ സത്യപാൽ മാലിക് ഡൽഹിയിലെ ആശുപത്രിയിൽ അന്തരിച്ചു," ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി കെ.എസ്. റാണയും സത്യപാൽ മാലിക് അന്തരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ലോക്ദള്‍, ജനദാതള്‍ എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച സത്യപാല്‍ മാലിക് 1989-90 കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു. 2004ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി.

2200 കോടി രൂപയുടെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സത്യപാൽ മാലിക്കിനും മറ്റ് അഞ്ച് പേർക്കുമെതിരെ നേരത്തേ സിബിഐ കേസെടുത്തിരുന്നു. 2022-ൽ പദ്ധതിയിൽ അനധികൃത ഇടപാടുകൾ നടന്നതായി ആരോപിച്ച് സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി സത്യപാൽ മാലിക് തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

satya pal malik, former governor of jammu and kashmir, has passed away. known for his controversial tenure during a crucial period in the region, his death marks the end of a significant political chapter.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  15 hours ago
No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  15 hours ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  16 hours ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  16 hours ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  16 hours ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  16 hours ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  17 hours ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  17 hours ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  17 hours ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  17 hours ago