HOME
DETAILS

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്

  
August 06 2025 | 05:08 AM

Mohammad Kaif has openly stated who should replace Rohit Sharma as the captain of the Indian ODI team

രോഹിത് ശർമയുടെ പകരക്കാരനായി ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റനായി വരേണ്ടത് ഏത് താരമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യൻ വൈറ്റ് ബോൾ ക്യാപ്റ്റനാവാൻ കൈഫ് പിന്തുണച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഗില്ലിന്റെ ക്യാപ്റ്റൻസി വളരെ മികച്ചതായിരുന്നുവെന്നും കൈഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു കൈഫ്.

''രോഹിത് ശർമ്മ എത്ര കാലത്തോളം ഇന്ത്യൻ ഏകദിന ക്യാപ്റ്റനായി തുടരുമെന്ന് അറിയാത്തതിനാൽ ഗില്ലിന് ഏകദിന ക്യാപ്റ്റൻസി ലഭിക്കും. ഗിൽ ഈ ചുമതല ഏറ്റെടുക്കാൻ തയ്യാറാവും. വൈറ്റ് ബോൾ ക്രിക്കറ്റിൽ അദ്ദേഹം റൺസ് സ്കോർ ചെയ്യുന്നുണ്ട്. ടെസ്റ്റിൽ ക്യാപ്റ്റനായി ഗിൽ മികച്ച പ്രകടനം നടത്തി. ടീമിനെ മുന്നിൽ നിന്നും നയിച്ചു. ഒരു യുവ ടീമിനൊപ്പം പോവുമ്പോൾ ക്യാപ്റ്റനായി രണ്ട് കാര്യങ്ങൾ ചെയ്യണം. നന്നായി റൺസ് നേടുക, ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തുക. ഗില്ലിന് ഒരു മികച്ച പരമ്പരയായിരുന്നു ഇത്'' മുഹമ്മദ് കൈഫ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 336 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്. ഇതിനു മുമ്പ് ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയത്തോടെ മറ്റൊരു ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര നേട്ടവും ഗിൽ ഈ വിജയത്തോടെ സ്വന്തമാക്കിയിരുന്നു. 

അടുത്ത ഏകദിന ലോകകപ്പ് 2027ലാണ് നടക്കുന്നത്. ഈ സമയമാവുമ്പോൾ രോഹിത്തിന് 40 വയസ്സാവും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഏകദിന ക്യാപ്റ്റനായുള്ള രോഹിത്തിന്റെ ഭാവി ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. 

Former Indian cricketer Mohammad Kaif has openly stated who should replace Rohit Sharma as the captain of the Indian ODI team Kaif has backed Shubman Gill to become the Indian white-ball captain

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡണ്ടിന്റെ റഷ്യൻ സന്ദർശനത്തിന് നാളെ തുടക്കം; വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കും

uae
  •  2 hours ago
No Image

റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ, വാഹനം കസ്റ്റഡിയിലെടുത്തു

uae
  •  2 hours ago
No Image

അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസ്; രാഹുൽ ​ഗാന്ധിക്ക് ജാമ്യം

National
  •  2 hours ago
No Image

2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി

qatar
  •  3 hours ago
No Image

ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  3 hours ago
No Image

എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

Cricket
  •  4 hours ago
No Image

ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു

auto-mobile
  •  4 hours ago
No Image

'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍ 

Kerala
  •  4 hours ago
No Image

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested

latest
  •  4 hours ago

No Image

ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ

uae
  •  5 hours ago
No Image

പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'

National
  •  6 hours ago
No Image

ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ് 

International
  •  6 hours ago
No Image

വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോ​ഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും

Saudi-arabia
  •  6 hours ago