താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി
റിയാദ്: 2025 നവംബർ 27 മുതൽ 2025 ഡിസംബർ മൂന്ന് വരെയുള്ള ഒരാഴ്ചക്കാലയളവില്‍ സഊദിയില്‍ 19,970 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2025 നവംബർ 29-നാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.
താമസ നിയമങ്ങൾ ലംഘിച്ചതിന് 12,252 പേരെയും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 3,154 പേരെയും, അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 4,384 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, 11,148 പേരെ നാടുകടത്തി.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 1,661 പേരിൽ 45 ശതമാനം യെമൻ പൗരന്മാരും 54 ശതമാനം എത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 49 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ എന്നിവ നൽകിയ 15 ഓളം പേരെ അറസ്റ്റ് ചെയ്തു. 29,410 പുരുഷന്മാരും 1,882 സ്ത്രീകളും ഉൾപ്പെടെ മൊത്തം 31,292 പ്രവാസികൾക്കെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണ്.
നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കിൽ താമസസൗകര്യം നൽകുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാൽ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടൽ തുടങ്ങി കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, 2025 നവംബർ 13 മുതൽ 2025 നവംബർ 19 വരെയുള്ള ഒരാഴ്ചക്കാലയളവിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 22,094 പേരെ സഊദി അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 13,750 താമസ നിയമലംഘകരും, 3,624 തൊഴിൽ നിയമലംഘകരും, 4,720 അതിർത്തി സംബന്ധമായ നിയമങ്ങൾ ലംഘിച്ചവരുമാണ് അന്ന് പിടിയിലായത്.
അതേസമയം, കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ അഞ്ച് ദശലക്ഷത്തിലധികം നിയമവിരുദ്ധ കുടിയേറ്റക്കാർക്കും താമസ നിയമ ലംഘകർക്കും എതിരെ നടപടിയെടുത്തതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Saudi authorities arrested 19,790 individuals for violating residency, labor, and border security laws between November 27 and December 3, 2025. The arrests included 12,252 people who violated the Residency Law, 4,384 people who violated the Border Security Law, and 3,154 people who violated the Labor Law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."