തുര്‍ക്കിയില്‍ വന്‍ ഭൂചലനം; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്; കെട്ടിടങ്ങള്‍ തകര്‍ന്നു
അങ്കാറ: തുര്‍ക്കിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. പ്രദേശത്താകെ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച്ചയാണ് വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ ബാലികസിറില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ചലനത്തിന്റെ പ്രകമ്പനം ഇരുനൂറ് കിലോമീറ്റര്‍ അകലെയുള്ള ഇസ്താംബൂളിലും പ്രതിഫലിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച്ച രാത്രി 7.53നാണ് ആദ്യ ചലനമുണ്ടായത്. മിനുട്ടുകള്‍ക്ക് ശേഷം തുടര്‍ചലനവും സംഭവിച്ചു. അപകടത്തില്‍ കുറഞ്ഞത് 29 പേര്‍ക്കെങ്കിലും പരിക്കേറ്റതായാണ് പ്രാഥമിക വിലയിരുത്തല്‍. പതിനാറ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായും, മറ്റൊരു രണ്ട് പേരെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം തുര്‍ക്കി ഭൂകമ്പത്തില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അനുശോചനം രേഖപ്പെടുത്തി.
2023 ഫെബ്രുവരിയില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ കുറഞ്ഞത് 53,000 പേര്‍ കൊല്ലപ്പെടുകയും പുരാതന നഗരമായ അന്ത്യോക്യ സ്ഥിതി ചെയ്തിരുന്ന അന്റക്യയെ തകര്‍ക്കുകയും ചെയ്തിരുന്നു.
A 6.1-magnitude earthquake in Turkey’s Balıkesir province killed one and injured several, with tremors felt up to 200 km away in Istanbul.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."