ഉംറയ്ക്ക് പോവുകയാണോ? നിർബന്ധിത വാക്സിനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികളും അറിയാം
ദുബൈ: ഉംറ നിർവഹിക്കുന്നതിനായി എല്ലാ വർഷവും ലക്ഷക്കണക്കിന് മുസ്‌ലിംകളാണ് മക്കയിലെത്തുന്നത്. ഉംറാ സമയത്തെ ഈ തിരക്ക് തീർഥാടകർക്കിടയിൽ രോഗങ്ങൾ പടരാൻ സധ്യതയുണ്ട്. അതിനാൽ തന്നെ, രോഗ ബാധകൾ തടയുന്നതിനായി സഊദി അധികൃതർ ആരോഗ്യപരമായ ചില മുൻകരുതലുകൾ നടപ്പാക്കിയിട്ടുണ്ട്.
ഈ നടപടികളുടെ ഭാഗമായി, സഊദി അറേബ്യ ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ചില വാക്സിനേഷനുകൾ നിർബന്ധമാക്കിയിട്ടുണ്ട്. യുഎഇയിലെ ആരോഗ്യ വിദഗ്ധരും വലിയ ജനക്കൂട്ടത്തിനിടയിലെ ആരോഗ്യപരമായ അപകടസാധ്യതകൾ തടയാൻ വാക്സിനേഷന്റെ പ്രാധാന്യം എടുത്തുപറയുന്നു.
യുഎഇ നിവാസികൾക്ക് നിർബന്ധമായ വാക്സിനേഷൻ
യുഎഇയിൽ താമസിക്കുന്നവർ ഉംറയ്ക്ക് പോകുന്നതിന് മുമ്പ് നിർബന്ധമായും സീസണൽ ഇൻഫ്ലുവൻസ (Seasonal Influenza) വാക്സിൻ എടുത്തിരിക്കണം.
വാക്സിൻ എടുക്കേണ്ട രീതി
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി യാത്ര പുറപ്പെടുന്നതിന് 10 ദിവസം മുൻപെങ്കിലും ഈ വാക്സിൻ എടുക്കേണ്ടതുണ്ട്.
എമിറേറ്റ്സ് ഹെൽത്ത് സർവിസസിന്റെ (EHS) പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വഴി ഈ കുത്തിവയ്പ്പ് എടുക്കാം.
ചെലവ്: സീസണൽ ഇൻഫ്ലുവൻസ വാക്സിന് എടുത്തനുള്ള ചെലവ് 50 ദിർഹം ആണ്.
ഫീസ് ഇളവ്
അതേസമയം, താഴെ പറയുന്ന വിഭാഗക്കാർ സീസണൽ ഇൻഫ്ലുവൻസ വാക്സിന് ഫീസ് നൽകേണ്ടതില്ല:
- യുഎഇ പൗരന്മാർ.
- 50 വയസ്സിന് മുകളിലുള്ളവർ.
- പ്രത്യേക പരിഗണന അർഹിക്കുന്നവർ (People of determination).
- 5 വയസ്സിന് താഴെയുള്ള കുട്ടികൾ.
- ഗർഭിണികൾ.
- യൂണിവേഴ്സിറ്റി/ സ്കൂൾ വിദ്യാർഥികൾ.
- ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ.
വാക്സിൻ ബുക്കിംഗും കാർഡും
- വാക്സിനേഷനായി EHS വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
- യാത്രാവേളയിൽ ഹാജരാക്കാൻ ആവശ്യമായ വാക്സിനേഷൻ കാർഡിന് 20 ദിർഹം ആണ് നിരക്ക്.
മെനിഞ്ചൈറ്റിസ് വാക്സിൻ
നേരത്തെ, ഒരു വയസ്സിന് മുകളിലുള്ള എല്ലാ ഉംറ തീർഥാടകർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ (Quadrivalent ACYW-135) നിർബന്ധമായിരുന്നു. ഇത് യാത്രയ്ക്ക് 10 ദിവസം മുൻപെങ്കിലും എടുക്കുകയും 3 വർഷം സാധുതയുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കുകയും വേണമായിരുന്നു. എന്നാൽ, 2025 ഫെബ്രുവരി 6ലെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, ഈ വാക്സിൻ ഇനി നിർബന്ധമല്ല.
നിങ്ങളുടെ താൽപ്പര്യം
വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഡോക്ടറുടെ മുൻകൂർ കൺസൾട്ടേഷൻ ബുക്ക് ചെയ്യേണ്ടതുണ്ട്. ഇതിന് 150 ദിർഹം ചെലവ് വരും. നിങ്ങളുടെ കൈവശം EHS നൽകുന്ന ഹെൽത്ത് കാർഡ് ഉണ്ടെങ്കിൽ, ഈ കൺസൾട്ടേഷൻ ഫീസ് നൽകേണ്ടതില്ല. ഹെൽത്ത് കാർഡിന് 155 ദിർഹം ആണ് നിരക്ക്, ഇതിന് ഒരു വർഷത്തെ കാലാവധിയുണ്ട്.
ശുപാർശ ചെയ്ത മറ്റ് വാക്സിനുകൾ
സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം, ഉംറയ്ക്ക് പുറപ്പെടുന്നതിന് മുൻപ് SARS-COV-2 (കോവിഡ്-19) വാക്സിൻ എടുക്കുന്നത് നല്ലതാണ്. ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഉംറയുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ എന്നത് മക്കയും മദീനയും മാത്രമല്ല, ജിദ്ദ, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളും ഉൾപ്പെടുന്നു.
മറ്റ് നിർദ്ദേശങ്ങൾ
ദീർഘകാല രോഗങ്ങളുള്ളവർ (Chronic Conditions): ഇവർ തങ്ങളുടെ രോഗാവസ്ഥ വ്യക്തമാക്കുന്ന രേഖകൾ കൈവശം കരുതണം. കൂടാതെ, മരുന്നുകൾ അവയുടെ ഒറിജിനൽ പാക്കറ്റിൽ തന്നെ ആവശ്യത്തിനുള്ളത് കരുതണം.
Saudi authorities have implemented health precautions to prevent the spread of diseases among Umrah pilgrims, who arrive in large numbers every year. The measures aim to mitigate the risk of disease transmission in crowded areas, ensuring a safe and healthy experience for pilgrims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."