HOME
DETAILS

ക്രിക്കറ്റിൽ ഞാൻ ഏറെ ആരാധിക്കുന്നത് ആ താരത്തെയാണ്: സഞ്ജു സാംസൺ

  
August 11 2025 | 11:08 AM

Sanju Samson revealed his favourite cricketer is Rohit Sharma

ക്രിക്കറ്റിൽ താൻ ഏറെ ആരാധിക്കുന്ന താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ഇന്ത്യൻ ഏകദിന നായകൻ രോഹിത് ശർമയെയാണ് സഞ്ജു താൻ ആരാധിക്കുന്ന താരമായി തെരഞ്ഞെടുത്തത്. ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ. അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു. 

രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. 2024 ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നത് രോഹിത്തിന്റെ കീഴിലായിരുന്നു. ഈ വർഷം നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് രോഹിത്തിന്റെ കീഴിലാണ്. ഏകദിനത്തിൽ 11168 റൺസാണ് രോഹിത് അടിച്ചെടുത്തത്. ടി-20യിൽ 4231 റൺസും താരം സ്വന്തമാക്കി. ഇന്ത്യയ്ക്കായി 2013ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ 116 ഇന്നിംഗ്സുകളിൽ നിന്നും 4301 റൺസ് ആണ് നേടിയത്. 12 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്.

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പാണ്  രോഹിത് വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഈ രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചെങ്കിലും രോഹിത് ഏകദിനത്തിൽ ക്യാപ്റ്റനായി തുടരും.

അതേസമയം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോയെന്ന ചർച്ചകളാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ സജീവായി നിലനിൽക്കുന്നത്. രാജസ്ഥാൻ വിടാൻ സഞ്ജു സാംസൺ താത്പര്യം പ്രകടപ്പിച്ചുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. നേരത്തെ തന്നെ സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുന്നോട്ട് വന്നിരുന്നു. 

2025 ഏഷ്യ കപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടം നേടുമെന്നും റിപ്പോർട്ട് നിലനിൽക്കുന്നുണ്ട്. സമീപകാലങ്ങളിൽ ഇന്ത്യൻ ടി-20 ടീമിൽ സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറായി കളിക്കുന്നത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്.

Sanju Samson has revealed who his favourite cricketer. He has picked Indian ODI captain Rohit Sharma as his favourite cricketer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  3 hours ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  3 hours ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  3 hours ago
No Image

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

National
  •  3 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്​ഗൽ

latest
  •  4 hours ago
No Image

സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും

uae
  •  4 hours ago
No Image

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ

International
  •  5 hours ago
No Image

തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ

uae
  •  5 hours ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ

Football
  •  5 hours ago
No Image

4,676 മീറ്റർ നീളമുള്ള നാല് സിം​ഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

uae
  •  6 hours ago