HOME
DETAILS

ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി

  
October 05 2025 | 10:10 AM

Lionel achieved a new feat with inter miami club history

മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ന്യൂ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്റർ മയാമിക്കായി ജോഡി ആൽബ, ടാഡിയോ അല്ലെൻഡെ എന്നിവർ ഇരട്ട ഗോൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ മയാമി മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. 

മത്സരത്തിൽ മായാമിക്ക് വേണ്ടി ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിലും അവിസ്മരണീയമായ പ്രകടനമായിരുന്നു സൂപ്പർ താരം ലയണൽ മെസി പുറത്തെടുത്തത്. മത്സരത്തിൽ ഹാട്രിക് അസിസ്റ്റ് നേടിയാണ് മെസി തിളങ്ങിയത്. ഇതോടെ ഇന്റർ മയാമിക്കൊപ്പം 100 ഗോൾ കോൺട്രിബ്യൂഷൻ എന്ന പുതിയ നേട്ടത്തിലെത്താനും അർജന്റൈൻ ഇതിഹാസത്തിന് സാധിച്ചു. ഇതുവരെ മയാമിക്ക് വേണ്ടി 66 ഗോളുകളും 34 അസിസ്റ്റുകളും നേടിയാണ് മെസി മുന്നേറുന്നത്. 

2023ൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്‌നിൽ നിന്നാണ് മെസി അമേരിക്കയിലേക്ക് കൂടുമാറിയത്. സൂപ്പർ താരത്തിന്റെ വരവിന് പിന്നാലെ മേജർ ലീഗ് സോക്കറിന് ലോക ഫുട്ബോളിൽ ഒരു കൃത്യമായ മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. വെറും രണ്ടു വർഷത്തിനുള്ളിൽ തന്നെ ഗോൾ കോൺട്രിബ്യൂഷനിൽ സെഞ്ച്വറി പൂർത്തിയാക്കി കൊണ്ടാണ് ഇന്റർമയാമി നായകൻ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നത്. 

മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ഇന്റർ മയാമി ആയിരുന്നു മുന്നിട്ടു നിന്നത്. 56 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മെസിയും സംഘവും 15 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ എട്ട് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകളിൽ നിന്നും വെറും 5 ഷോട്ടുകൾ മാത്രമേ ന്യൂ ഇംഗ്ലണ്ടിന് ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് എത്തിക്കാൻ സാധിച്ചത്. 

നിലവിൽ മേജർ ലീഗ് സോക്കർ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. 32 മത്സരങ്ങളിൽ നിന്നും 17 വിജയവും 8 സമനിലയും 7 തോൽവിയും അടക്കം 59 പോയിന്റാണ് ഇന്റർ മയാമിയുടെ കൈവശമുള്ളത്. എംഎൽഎസിൽ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ ഒക്ടോബർ 12നാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ചെയ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  

Inter Miami won a huge victory in the match held today in Major League Soccer. Inter Miami defeated New England by 4 goals to 1. Lionel Messi shone in the match by scoring a hat-trick assist. With this, the Argentine legend was able to reach a new milestone of 100 goal contributions with Inter Miami.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

International
  •  11 hours ago
No Image

എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ

oman
  •  11 hours ago
No Image

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി

International
  •  11 hours ago
No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  11 hours ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  11 hours ago
No Image

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

Kerala
  •  12 hours ago
No Image

ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിപെട്ടു; കുട്ടികളടക്കം എട്ട് പേർക്ക് പരുക്ക്

Kerala
  •  12 hours ago
No Image

ലഹരി മരുന്ന് ശൃംഖല തകർത്ത് ദുബൈ പൊലിസ്; 40 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു; രണ്ട് ഏഷ്യൻ പൗരൻമാർ അറസ്റ്റിൽ

uae
  •  12 hours ago
No Image

സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

'അവര്‍ മുസ്‌ലിമാണ്, ഞാനവരെ പരിശോധിക്കില്ല, മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളൂ'  മതത്തിന്റ പേരില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് യു.പിയിലെ ഡോക്ടര്‍

National
  •  13 hours ago

No Image

കഫ് സിറപ്പ് കഴിച്ച് 11 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നൽകിയ ഡോക്ടർ അറസ്റ്റിൽ; ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ കേസ്

National
  •  15 hours ago
No Image

അടുത്ത നമ്പർ നിങ്ങളാകരുത്; ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം; ബോധവൽക്കരണവുമായി ഷാർജ പൊലിസ്

uae
  •  15 hours ago
No Image

പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു'  ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം

International
  •  15 hours ago
No Image

സെൽഫിക്ക് വേണ്ടി സുരക്ഷാ കയർ അഴിച്ചു; 5,500 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ നിന്ന് വീണ് ഹൈക്കർക്ക് ദാരുണാന്ത്യം 

International
  •  15 hours ago