HOME
DETAILS

വയലാര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്

  
Web Desk
October 05, 2025 | 9:29 AM

E Santhosh Kumar Wins 49th Vayalar Literary Award for Thapomayiyude Achan

തിരുവനന്തപുരം: 2025ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്.  തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌ക്കാരം. മാധ്യമം ആഴ്ചപ്പതിപ്പില്‍ 2024 മാര്‍ച്ച് മുതലാണ് 'തപോമയിയുടെ അച്ഛന്‍' പ്രസിദ്ധീകരിച്ചത്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തതെന്ന് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഥ, കവിത, നോവല്‍, വിമര്‍ശനം തുടങ്ങി ഏതു ശാഖയില്‍പ്പെട്ട കൃതികളും പരിഗണിക്കും.

വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ്  അവാര്‍ഡ് സമര്‍പ്പിക്കുക. വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും കവിതകളും കൃതികളും കോര്‍ത്തിണക്കിയുള്ള കവിതാലാപാനം, നൃത്താവിഷ്‌കാരം, ശാസ്ത്രീയ സംഗീതസമര്‍പ്പണം, ഗാനാജ്ഞലി എന്നിവ ഉണ്ടായിരിക്കും.

ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫീസ് മുഹമ്മദ്, എ.എസ്. പ്രിയ എന്നിവരാണ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശന്‍, ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്, ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, ട്രസ്റ്റ് അംഗങ്ങളായ പ്രഭാവര്‍മ്മ, ശാരദാമുരളീധരന്‍, ഗൗരിദാസന്‍നായര്‍, ഡോ.വി.രാമന്‍കുട്ടി, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

Malayalam writer E. Santhosh Kumar has been awarded the 49th Vayalar Literary Award for his novel Thapomayiyude Achan. The award carries a cash prize of ₹1 lakh along with a citation and a sculpture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  6 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  6 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  7 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  7 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  7 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  7 hours ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  7 hours ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  8 hours ago