HOME
DETAILS

എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ

  
October 05 2025 | 10:10 AM

oman introduces new requirement for foreign-owned businesses to hire omani nationals

ദുബൈ: വിദേശ മൂലധന നിക്ഷേപ നിയമത്തിൽ അടുത്തിടെ ഒമാൻ ഭേദ​ഗതികൾ വരുത്തിയിരുന്നു. ഇപ്പോൾ ഈ ഭേ​ഗദതികൾ അനുസരിച്ച്, വിദേശ ഉടമസ്ഥതയിലുള്ള ബിസിനസുകൾ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനകം കുറഞ്ഞത് ഒരു ഒമാനി പൗരനെ ജീവനക്കാരനായി നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അഥീർ പത്രം റിപ്പോർട്ട് ചെയ്യുന്നു.

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 411/2025 എന്ന മന്ത്രിതല പ്രമേയം പ്രഖ്യാപിച്ചു. ഇത് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ആർട്ടിക്കിൾ (12) ബിസ് കൂട്ടിചേർക്കുന്നു.

ഈ വ്യവസ്ഥ പ്രകാരം, വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും ഒരു ഒമാനി പൗരനെ നിയമിക്കണം. കൂടാതെ, അയാൾ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും വേണം. 

സ്വകാര്യ മേഖലയിൽ ഒമാനി പൗരൻമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും, ഒമാനൈസേഷൻ ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു വർഷമോ അതിലധികമോ ആയി പ്രവർത്തിച്ചു വരുന്ന വിദേശ നിക്ഷേപ കമ്പനികൾ, പ്രമേയം നടപ്പിലാക്കി ആറ് മാസത്തിനുള്ളിൽ, അവരുടെ വാണിജ്യ രജിസ്ട്രേഷൻ പുതുക്കുന്നതിനോ, പുതിയ വർക്ക് പെർമിറ്റ് നൽകുന്നതിനോ, നിലവിലുള്ളത് പുതുക്കുന്നതിനോ (ഏതാണ് ആദ്യം വരുന്നത്, അതനുസരിച്ച്) അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തണം.

ഈ പ്രമേയം പര്സപരവിരുദ്ധമായ എല്ലാ വ്യവസ്ഥകളും റദ്ദാക്കുകയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരുകയും ചെയ്യും.

Oman has introduced a new requirement for foreign-owned businesses to hire at least one Omani national within a year of starting commercial operations. This move aims to promote local employment and develop the skills of Omani citizens in the workforce. The recent amendments to the Foreign Capital Investment Law are part of the government's efforts to diversify the economy and reduce reliance on expatriate labor



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റർപോൾ റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്; രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി യുഎഇ

uae
  •  11 hours ago
No Image

ട്രാം സർവിസുകളെ തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ; മുന്നറിയിപ്പുമായി ആർടിഎ

uae
  •  12 hours ago
No Image

ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കാൻ അവന് വളരെയധികം ആഗ്രഹമുണ്ട്: ലാറ

Cricket
  •  12 hours ago
No Image

കണ്ണൂരില്‍ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലിസുകാരന് നേരെ കാര്‍ ഇടിച്ചു കയറ്റിയ യുവാക്കളെ പിടികൂടി; എസ്‌ഐയ്ക്ക് പരിക്ക്

Kerala
  •  12 hours ago
No Image

അവൻ ഇന്ത്യയുടെ ഭാവി താരമാണെങ്കിലും ആ കാര്യത്തിൽ സഞ്ജുവാണ് മികച്ചത്: കൈഫ്

Cricket
  •  12 hours ago
No Image

യുഎസ് സർക്കാർ അടച്ചുപൂട്ടൽ: യുഎഇ - യുഎസ് വിമാനങ്ങൾക്ക് തടസ്സം നേരിട്ടിട്ടില്ലെന്ന് എമിറേറ്റ്സും, എത്തിഹാദും

uae
  •  12 hours ago
No Image

'പറ്റിപ്പോയതാ സാറേ... ഒരു ക്വാര്‍ട്ടറാ കഴിച്ചേ' -കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കാല് നിലത്തുറയ്ക്കാത്ത കണ്ടക്ടറെ കൈയോടെ പിടികൂടി വിജിലന്‍സ് 

Kerala
  •  13 hours ago
No Image

തോല്‍പിക്കാനാവില്ല...; ഗസ്സയിലേക്ക് വീണ്ടും ഫ്ലോട്ടില്ലകള്‍, അവരേയും കസ്റ്റഡിയിലെടുത്ത് ഇസ്‌റാഈല്‍

International
  •  13 hours ago
No Image

ഫുട്ബോളിൽ നിന്നും എപ്പോൾ വിരമിക്കും? വമ്പൻ അപ്‌ഡേറ്റുമായി റൊണാൾഡോ

Football
  •  13 hours ago
No Image

കൈപൊള്ളും പൊന്ന്; ദുബൈയിൽ ഇന്നും സ്വർണവില ഉയർന്നു

uae
  •  13 hours ago