
എന്റെ ചെറുപ്പത്തിലെ മികച്ച താരം റൊണാൾഡോയായിരുന്നു, എന്നാൽ ഇപ്പോൾ മറ്റൊരാളാണ്: മുള്ളർ

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോയാണോ മെസിയാണോ ഫുട്ബോളിലെ ഗോട്ട് എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ജർമൻ ഇതിഹാസ താരം തോമസ് മുള്ളർ.
ആദ്യകാലങ്ങളിൽ താൻ റൊണാൾഡോയെയാണ് മികച്ച താരമായി കരുതിയതെന്നും എന്നാൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയതോടെ മെസിയെ മികച്ച താരമായി താൻ പിന്തുണച്ചുവെന്നുമാണ് മുള്ളർ പറഞ്ഞത്. എംഎൽഎസിനായുള്ള അഭിമുഖത്തിൽ മൗറീസ് എഡുവിനോട് സംസാരിക്കുകയായിരുന്നു ജർമൻ ഇതിഹാസം.
''എനിക്ക് മെസിയാണ് മികച്ച കളിക്കാരനായി തോന്നുന്നത്. റൊണാൾഡോയും മെസിയും അവിശ്വസനീയ പ്രതിഭകളാണ്. എന്നാൽ മെസി കുറച്ചുകൂടി ഗംഭീര പ്ലെയറാണ്. 2022ൽ അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയതോടെ ഞാൻ മെസിയെ പിന്തുണക്കുന്നു. എന്റെ കരിയറിന്റെ ആദ്യ 10 വർഷങ്ങളിൽ ഞാൻ റൊണാൾഡോയെ പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ എനിക്ക് അൽപ്പം പ്രായമായി. മെസിയുടെ പ്രകടനവും ജോലി നൈതികതയും മാത്രമല്ല ഞാൻ സ്റ്റൈലിനാണ് കൂടതൽ പിന്തുണ നൽകുന്നത്'' തോമസ് മുള്ളർ പറഞ്ഞു.
മെസി ഇപ്പോഴും ഫുട്ബോളിൽ മിന്നും പ്രകടനങ്ങളാണ് തന്റെ ടീമിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.
അതേസമയം മുള്ളറും നിലവിൽ എംഎൽഎസിലാണ് കളിക്കുന്നത്. വാൻകൂവർ വൈറ്റ്‌ക്യാപ്‌സിന്റെ താരമാണ് മുള്ളർ. ബയേൺ മ്യൂണിക്കിനൊപ്പമുള്ള നീണ്ട വർഷത്തെ പോരാട്ടത്തിന്റെ അധ്യായങ്ങൾക്ക് വിരാമമിട്ട് ഈ സീസണിലാണ് മുള്ളർ അമേരിക്കയിലേക്ക് ചേക്കേറിയത്. 2025 എംഎൽഎസ് സീസൺ മുതൽ 2026 സീസൺ വരെ മുള്ളർ വാൻകൂവർ വൈറ്റ്‌ക്യാപ്‌സിനായി കളിക്കും.
ജർമൻ ക്ലബ്ബിനൊപ്പമുള്ള നീണ്ട 16 വർഷത്തെ ഫുട്ബോൾ യാത്രക്ക് അവസാനമിട്ടാണ് മുള്ളർ അമേരിക്കൻ മണ്ണിലേക്ക് ചേക്കേറിയത്. ബയേൺ മ്യൂണിക്കിനായി 750 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ മുള്ളർ 248 ഗോളുകളും 222 അസിസ്റ്റുകളും ആണ് സ്വന്തമാക്കിയിട്ടുള്ളത്.
മുള്ളർ ജർമൻ ക്ലബിനൊപ്പം ഒരുപിടി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 13 ബുണ്ടസ്ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉളപ്പടെ 33 കിരീടങ്ങൾ മുള്ളർ നേടിയിട്ടുണ്ട്. എട്ട് ഡിഎഫ്എൽ സൂപ്പർകപ്പ്, ആറ് ഡിഎഫ്എൽ കപ്പ്, രണ്ട് വീതം യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങളാണ് താരം നേടിയിട്ടുള്ളത്.
ഈ സീസണിൽ ലയണൽ മെസിക്കെതിരെ മുള്ളർ വീണ്ടും കളിക്കുന്നത് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും. ദേശിയ തലത്തിലും ക്ലബ് തലത്തിലും മെസിക്കെതിരെ പല മത്സരങ്ങളിലും മുള്ളർ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഇത് മേജർ ലീഗ് സോക്കറിലും അവർത്തിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
German legend Thomas Muller has answered the question of who is the GOAT in football, Cristiano Ronaldo or Lionel Messi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകമേ അറിയുക, ഗസ്സയിലെ മരണക്കണക്ക്
International
• 7 days ago
പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീട്ടി ഹൈക്കോടതി; ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
Kerala
• 7 days ago
സമാധാന നൊബേൽ പ്രഖ്യാപിച്ചു; ട്രംപിന് ഇന്ന് ഹാലിളകും; പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക്
International
• 7 days ago
ലഖിംപുർ ഖേരി കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി
National
• 7 days ago
'മുനമ്പത്തേത് വഖഫ് ഭൂമിയല്ല' നിരീക്ഷണവുമായി ഹൈക്കോടതി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി
Kerala
• 7 days ago
സോഷ്യൽ മീഡിയയിലൂടെയുള്ള ആൾമാറാട്ടത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; തട്ടിപ്പുകാരെ കാത്തിരിക്കുന്നത് 10 ലക്ഷം ദിർഹം പിഴയും ഒരു വർഷം ജയിൽശിക്ഷയും
uae
• 7 days ago
'ഹമാസുമായി കരാര്‍ ഒപ്പുവെക്കാതെ ഒരു ബന്ദിയെ പോലും നിങ്ങള്‍ക്ക് മോചിപ്പിക്കാനാവില്ല' സയണിസ്റ്റ് രാഷ്ട്രത്തോട് അന്ന് സിന്‍വാര്‍ പറഞ്ഞു; ഗസ്സയില്‍, നിന്ന് നെതന്യാഹുവിന്റെ നാണംകെട്ട മടക്കം
International
• 7 days ago
ഇത് പുതു ചരിത്രം; ഏകദിന ലോകകപ്പിൽ സെൻസേഷണൽ റെക്കോർഡ് തകർത്ത് ഇന്ത്യൻ താരം
Cricket
• 7 days ago
പ്രവാസികള്‍ ജാഗ്രതൈ; ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത്
Kuwait
• 7 days ago
ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം; 7.5 തീവ്രത, സുനാമി മുന്നറിയിപ്പ്
International
• 7 days ago
അടുത്ത വർഷം മുതൽ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി സഊദി
Saudi-arabia
• 7 days ago
ശബരിമല സ്വർണപാളിയിൽ തിരിമറി നടന്നു; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
Kerala
• 7 days ago
'ഇംഗ്ലണ്ട് പര്യടനത്തിലെ എന്റെ ഗുരു അവനാണ്'; ഇന്ത്യൻ സൂപ്പർ താരം തന്റെ 'ഗുരു'വാണെന്ന് തുറന്ന് പറഞ്ഞ് കുൽദീപ് യാദവ്
Cricket
• 7 days ago
മകളുടെ മൃതദേഹത്തിന് പകരം ലഭിച്ചത് യുവാവിന്റേത്: മകളുടെ മൃതദേഹം മറ്റൊരിടത്ത് മറവ് ചെയ്തതായി കണ്ടെത്തി; അന്വേഷണം ആരംഭിച്ച് അധികൃതർ
Saudi-arabia
• 7 days ago
രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു; രാവിലെ ലൈറ്റർ കത്തിച്ചതോടെ തീ ആളിപ്പടർന്നു, നാല് പേർക്ക് ഗുരുതര പരുക്ക്
Kerala
• 7 days ago
സ്വവർഗ ബന്ധത്തിന് വഴങ്ങിയില്ല, അതിഥി തൊഴിലാളിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലിസിന്റെയും നാട്ടുകാരുടെയും ക്രൂരമർദനം; അന്വേഷണത്തിൽ തെളിഞ്ഞത് തൊഴിലുടമയുടെ തട്ടിപ്പ്
crime
• 7 days ago
എക്കാലത്തെയും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ; അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൂർണമായി പറയാൻ രണ്ട് മണിക്കൂറിലധികം വേണ്ടിവരുമെന്ന് യുവേഫ പ്രസിഡന്റ്
Football
• 7 days ago
വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്‌റാഈല്‍ മന്ത്രിസഭ; 24 മണിക്കൂറിനകം നടപ്പിലാവും, നിരീക്ഷണത്തിന് യു.എസ് ട്രൂപ്പുകള്‍; യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഹമാസ്
International
• 7 days ago
അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻകേന്ദ്രമന്ത്രിയും പാർട്ടിയുടെ മുഖവുമായ നേതാവുൾപ്പെടെ 17 പേർ രാജിവെച്ചു
National
• 7 days ago
ഷാർജയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കാൽനട യാത്രക്കാർക്ക് ദാരുണാന്ത്യം
uae
• 7 days ago
' ഉദ്ഘാടനത്തിന് തുണിയുടുക്കാത്ത താരങ്ങള്‍ എന്നതാണ് നാട്ടിലെ പുതിയ സംസ്ക്കാരം, അവര്‍ വന്നാല്‍ ഇടിച്ചു കയറും; ഇത്ര വായ്നോക്കികളാണോ മലയാളികള്‍'- യു. പ്രതിഭ; മോഹന്‍ലാലിന്റെ ഷോക്കും വിമര്‍ശനം
Kerala
• 7 days ago