ഓണത്തിന് ഈത്തപ്പഴം കൊണ്ടൊരു ഹെല്‍തി പായസം
ഓണമിങ്ങെത്തി. സദ്യയും പായസവും കഴിക്കാമെന്ന സന്തോഷത്തിലാണ് നമ്മള്‍. ഓണത്തിന് പല തരത്തിലുള്ള പായസവും നമ്മള്‍ കുടിക്കാറുണ്ട്. സാധാരണ കുടിക്കാറുള്ള പായസത്തില്‍ നിന്നു വ്യത്യസ്തമായി ഹെല്‍തിയും ടേസ്റ്റിയുമായ ഈത്തപ്പഴ പായസമാവട്ടെ ഈ ഓണത്തിന്റെ സ്‌പെഷല്‍

ഈത്തപ്പഴം - 500 ഗ്രാം
നെയ്യ്- രണ്ട് സ്പൂണ്‍
തേങ്ങാപാല്‍ - 3 കപ്പ്
ശര്‍ക്കരപാനി - രണ്ട്കപ്പ്
ഏലയ്ക്കാ പൊടി - ഒരു സ്പൂണ്‍

ചുക്ക് പൊടി -കാല്‍ ടീസ്പൂണ്‍
കശുവണ്ടി - 10
തേങ്ങാകൊത്ത് - ഒരു കപ്പ്
എള്ള് -വെളുത്തത്

തയാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് നെയ്യൊഴിച്ച് അരച്ചെടുത്ത ഈത്തപ്പഴം ചേര്‍ക്കുക. കുറച്ചു വെള്ളവും കൂടെ ഒഴിച്ച് നന്നായി വഴറ്റുക. വെള്ളം പോകുന്ന വരെ വഴറ്റണം. ശേഷം ശര്‍ക്കരപാനി ഒഴിക്കുക. നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ഏലയ്ക്കാ പൊടിയും ചുക്കും ചേര്‍ത്ത് നല്ല പോലെ ഇളക്കണം.
പാകമാവുമ്പോള്‍ അതിലേക്ക് തേങ്ങാപാല്‍ ഒഴിച്ചു നന്നായി മിക്‌സ് ചെയ്യുക. ഇനി ഒരു പാനില്‍ കുറച്ചു നെയ്യോ ബട്ടറോ ചേര്‍ത്ത് അണ്ടിപരിപ്പും എള്ളും തേങ്ങാകൊത്തും മുന്തിരിയുമൊക്കെ വറുത്ത് പായസത്തില്‍ ചേര്‍ത്ത് ചൂടോടെ വിളമ്പാം. അടി പൊളി ടേസ്റ്റില്‍ ഹെല്‍തി പായസം റെഡി.
This Onam, give your traditional feast a healthy upgrade with Dates Payasam (Eenthapazham Payasam). While Onam is known for a variety of rich and sweet payasams, this version made from dates offers a nutritious and tasty alternative.Packed with natural sweetness, fiber, and essential nutrients, dates payasam is perfect for those looking to enjoy a festive dessert without compromising on health. It’s a unique addition to the sadhya that blends tradition with wellness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."