
'ഇസ്‌റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി

ഇസ്താംബുൾ: ഗസ്സയിലെ നിരന്തരമായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്റാഈലിനെതിരെ കടുത്ത നടപടിയുമായി തുർക്കി. ഇസ്റാഈൽ വിമാനങ്ങൾക്ക് തുർക്കിയുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ വെള്ളിയാഴ്ച വ്യക്തമാക്കി. ഇസ്റാഈലുമായുള്ള വ്യാപാര ബന്ധം പൂർണമായും അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
"ഇസ്റാഈലുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ അവസാനിപ്പിച്ചു. തുർക്കി കപ്പലുകൾക്ക് ഇസ്റാഈൽ തുറമുഖങ്ങളിലേക്ക് പോകാൻ അനുവാദമില്ല. അവരുടെ വിമാനങ്ങൾക്ക് ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാനും അനുമതിയില്ല," അങ്കാറയിൽ ഗസ്സയെക്കുറിച്ച് നടന്ന പ്രത്യേക പാർലമെന്ററി ചർച്ചയിൽ ഫിദാൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഇസ്റാഈലുമായുള്ള നേരിട്ടുള്ള എല്ലാ വ്യാപാരവും തുർക്കി നിർത്തിവച്ചിരുന്നു. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും തുർക്കി ആവശ്യപ്പെട്ടിരുന്നു. 2023-ൽ ഇരു രാജ്യങ്ങളും 7 ബില്യൺ ഡോളറിന്റെ വ്യാപാരം നടത്തിയിരുന്നതായാണ് കണക്കുകൾ.
ഇസ്റാഈലുമായി ബന്ധപ്പെട്ട കപ്പൽ ഗതാഗതത്തിനും തുർക്കി നിരോധനം ഏർപ്പെടുത്തിയതായി മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്റാഈൽ കപ്പലുകൾക്ക് തുർക്കി തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നും തുർക്കി പതാക വഹിക്കുന്ന കപ്പലുകൾ ഇസ്റാഈൽ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങളെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ അടുത്തിടെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇസ്റാഈൽ നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ച അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഹിറ്റ്ലറിനോട് ഉപമിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ നവംബറിൽ, അസർബൈജാനിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇസ്റാഈൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വിമാനത്തിന് തുർക്കി വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചിരുന്നു. "ചില വിഷയങ്ങളിൽ ഞങ്ങൾക്ക് ഉറച്ച നിലപാട് സ്വീകരിക്കേണ്ടതുണ്ട്," എർദോഗൻ പിന്നീട് ഇതേക്കുറിച്ച് വ്യക്തമാക്കി.
the turkish foreign minister announces a complete halt in trade with israel and bans israeli planes from entering turkish airspace. the statement marks a significant diplomatic shift.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 10 hours ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 11 hours ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 11 hours ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 11 hours ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 11 hours ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 12 hours ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 12 hours ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 12 hours ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 12 hours ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 12 hours ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 14 hours ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 14 hours ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 14 hours ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 15 hours ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 15 hours ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 15 hours ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 16 hours ago
താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 16 hours ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 15 hours ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 15 hours ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• 15 hours ago