HOME
DETAILS

ചരിത്രത്തിൽ മൂന്നാമൻ; ധോണി വാഴുന്ന റെക്കോർഡ് ലിസ്റ്റിൽ രാജസ്ഥാന്റെ തുറുപ്പ്ചീട്ട്

  
October 04, 2025 | 4:58 AM

dhruv jurel score a century aganist west indies and create a rare feat

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 448 റൺസിന്‌ അഞ്ചു വിക്കറ്റുകൾ എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മൂന്ന് താരങ്ങൾ സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ ഇന്ത്യ മികച്ച ടോട്ടൽ നേടുകയായിരുന്നു. കെഎൽ രാഹുൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ എന്നിവരാണ് സെഞ്ച്വറി നേടിയത്. 

210 പന്തിൽ 125 റൺസ് നേടിയാണ് ജുറൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ മണ്ണിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാവാനും രാജസ്ഥാൻ റോയൽസ് താരത്തിന് സാധിച്ചു. എംഎസ് ധോണിക്കും ഫറൂഖ് എഞ്ചിനീയർക്കും ശേഷമാണ് ജുറലിനെ തേടി ഈ നേട്ടം എത്തിയിരിക്കുന്നത്. 

ജഡേജ 176 പന്തിൽ ആറ് ഫോറുകളും അഞ്ചു സിക്സുകളും അടക്കം പുറത്താവാതെ 104 റൺസ് നേടി തിളങ്ങിയപ്പോൾ കെഎൽ രാഹുൽ 197 പന്തിൽ 100 റൺസാണ് നേടിയത്. 12 ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും മികച്ച പ്രകടനം നടത്തി. 100 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 50 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.യശ്വസി ജെയ്‌സ്വാൾ 54 പന്തിൽ 36 റൺസ് നേടി പുറത്തായി. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടി തിളങ്ങി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. 

Dhruv Jural scored a century in the first Test against West Indies. Jural scored 125 runs off 210 balls to bring up his maiden Test century. His performance included 15 fours and three sixes. With this, Jural became the third Indian wicketkeeper to score a century against West Indies in Test cricket on Indian soil.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡൽഹി' വേണ്ട, 'ഇന്ദ്രപ്രസ്ഥം' മതി! നഗരം പാണ്ഡവർക്ക് സമർപ്പിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

National
  •  9 days ago
No Image

യുഎഇയിൽ ഇനി നീണ്ട വാരാന്ത്യങ്ങൾ ഉറപ്പ്; അവധി ദിനങ്ങൾ മാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമത്തെക്കുറിച്ചറിയാം

uae
  •  9 days ago
No Image

റൂണിക്ക് 'നോ ചാൻസ്'! റൊണാൾഡോയേക്കാൾ വേഗതയുള്ള താരം മറ്റൊരാൾ; മാഞ്ചസ്റ്റർ യുണൈറ്റഡ് രഹസ്യം പുറത്ത്

Football
  •  9 days ago
No Image

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; അഞ്ചലിൽ 3 കിലോയുമായി രണ്ടുപേർ പിടിയിൽ

crime
  •  9 days ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ ഷോറൂം ജീവനക്കാരിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ

crime
  •  9 days ago
No Image

ഗൂഗിൾ ക്രോം ഉപയോക്താക്കളെ ശ്രദ്ധിക്കുക! ഉടൻ അപ്‌ഡേറ്റ് ചെയ്യുക; ഹാക്കർമാർക്ക് 'വാതിൽ തുറന്നു' നൽകുന്ന ഗുരുതര സുരക്ഷാ വീഴ്ച

National
  •  9 days ago
No Image

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ കോർട്ടിനോട് വിട പറഞ്ഞു; 22 വർഷത്തെ ഇതിഹാസ കരിയറിന് വിട

Others
  •  9 days ago
No Image

ജയിലിലെ 'ഹൈടെക്' ക്രൈം: കാപ്പ തടവുകാരൻ ഫോണിലൂടെ ഭീഷണിപ്പെടുത്തി ലഹരിക്ക് പണം ആവശ്യപ്പെട്ടു; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ

crime
  •  9 days ago
No Image

ആന്ധ്രയില്‍ ക്ഷേത്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു

National
  •  9 days ago
No Image

കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വെറും തട്ടിപ്പ്; കെ സുരേന്ദ്രന്‍ 

Kerala
  •  9 days ago

No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  9 days ago
No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  9 days ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  9 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  9 days ago