പേ വിഷബാധയേറ്റ് വീണ്ടും മരണം; പത്തനംതിട്ടയില്‍ വീട്ടമ്മ മരിച്ചു
പത്തനംതിട്ട: പേ വിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നു പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളില്‍ കേരളത്തില്‍ പേ വിഷബാധ മൂലം മരിച്ചവരുടെ എണ്ണം 23 . സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ പോയ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവ് ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോഴാണ് വീണ്ടും മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
A 65-year-old woman named Krishnamma from Pathanamthitta has died due to rabies infection, marking another tragic addition to Kerala’s growing list of rabies fatalities this year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."