ഏകദിനത്തിലെ രോഹിത്തിന്റെ 264 റൺസിന്റെ റെക്കോർഡ് അവൻ തകർക്കും: മുൻ ഇന്ത്യൻ താരം
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന രോഹിത് ശർമ്മയുടെ റെക്കോർഡ് തകർക്കാൻ കഴിവുള്ള തരാം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ഗില്ലിനെയാണ് മുൻ ഇന്ത്യൻ താരം തെരഞ്ഞെടുത്തത്. ദൂരദർശനിലെ ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''ശുഭ്മൻ ഗിൽ ഏകദിന ക്രിക്കറ്റിലും ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. അദ്ദേഹം അത് നന്നായി ആസ്വദിച്ചു. ഗിൽ ഏകദിനത്തിൽ 45-46 ഓവറുകൾ കളിക്കുകയാണെകിൽ രോഹിത്തിന്റെ റെക്കോർഡ് തകർക്കാൻ ഗില്ലിന് കഴിയുമെന്ന് ഞാൻ കരുതുന്നു" മുൻ ഇന്ത്യൻ താരം പറഞ്ഞു.
2014ൽ ശ്രീലങ്കക്കെതിരെയാണ് രോഹിത് തന്റെ റെക്കോർഡ് ഡബിൾ സെഞ്ച്വറി അടിച്ചെടുത്തത്. 173 പന്തിൽ 264 റൺസാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 33 ഫോറുകളും ഒമ്പത് സിക്‌സറുകളും ആണ് താരം നേടിയത്. നീണ്ട 11 വർഷത്തോളമായി ഒരു താരവും ഈ റെക്കോർഡ് തകർത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതേസമയം ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 336 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്. ഇതിനു മുമ്പ് ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയത്തോടെ മറ്റൊരു ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര നേട്ടവും ഗിൽ ഈ വിജയത്തോടെ സ്വന്തമാക്കിയിരുന്നു.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ നീണ്ട 35 വർഷത്തെ ചരിത്രവും ഗിൽ തിരുത്തിയെഴുതിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്ററിൽ ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു.
Former Indian cricketer Sanjay Bangar has revealed who is the best batsman to break Rohit Sharma's record of highest individual score in ODI cricket. The former Indian cricketer has picked Indian Test team captain Shubman Gill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."