HOME
DETAILS

തന്റെയും ദേവസ്വം മന്ത്രിയുടേയും കൈകള്‍ ശുദ്ധം; സ്വര്‍ണപ്പാളി വിഷയം ചിലര്‍ സുവര്‍ണാവസരമായി ഉപയോഗിക്കുന്നു: പി.എസ് പ്രശാന്ത്

  
Web Desk
October 04, 2025 | 8:21 AM

sabarimala-gold-plating-controversy-ps-prashanth-statement

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ദേവസ്വം ബോര്‍ഡ് മന്ത്രിയുടെയും തന്റെയും കൈകള്‍ ശുദ്ധമാണ്. അന്വേഷണം വരുന്നതില്‍ പേടിയില്ല. വിഷയം ഒരു സുവര്‍ണാവസരമായി ചിലര്‍ ഉപയോഗിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു. 

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. പരിപാടിക്ക് ലഭിച്ച സ്വീകാര്യതയാണ് ഇതിന് പിന്നില്‍. 1998 മുതലുള്ള ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

''കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് നവീകരണത്തിന് കൊണ്ടുപോയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം കൊടുത്തുവിട്ടിട്ടില്ല. മഹസര്‍ തയ്യാറാക്കി പൊലിസ് അകമ്പടിയോടെയാണ് സ്വര്‍ണം കൊണ്ടുപോയത്. 1998 ലാണ് വിജയ് മല്യ സ്വര്‍ണം പൂശിയത്. രണ്ടു ദ്വാരപാലക ശില്‍പങ്ങള്‍ 14 പാളികളിലായി 38 കിലോ ആണ് ഉള്ളത്. അതില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം 397 ഗ്രാമാണ്. ഇതില്‍ തന്നെ 12 പാളികളാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. അതിന് 22 കിലോ തൂക്കവും 281 ഗ്രാം സ്വര്‍ണവുമാണ് ഉണ്ടായിരുന്നത്. നവീകരണത്തിനായി 10 ഗ്രാം സ്വര്‍ണം ഉപയോഗിച്ചു. കോടതി ഉത്തരവ് അനുസരിച്ച് തിരിച്ചുകൊണ്ടുവന്നു.''- പി.എസ് പ്രശാന്ത് പറഞ്ഞു. 

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായം തേടിയതിനു പിന്നിലും കാരണമുണ്ട്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ 40 വര്‍ഷത്തെ വാറണ്ടിയുണ്ട്. അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

''ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വ്യാജ ആരോപണവുമായി വന്നത്. ഇപ്പോള്‍ അദ്ദേഹം തന്നെ പെട്ടു. നാലു കിലോഗ്രാം സ്വര്‍ണം കുറഞ്ഞു എന്ന് പറഞ്ഞു എത്തിയ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാല്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ അവര്‍ ഭരിച്ചിട്ടില്ല എന്ന് തോന്നും. ദേവസ്വം ബോര്‍ഡ് മന്ത്രിയുടേത് ആണെങ്കിലും എന്റേതാണെങ്കിലും കൈകള്‍ ശുദ്ധമാണ്, സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ചെമ്പിന്റെ കാര്യത്തിലാണെങ്കിലും ഞങ്ങള്‍ക്ക് ഒരു ആശയക്കുഴപ്പവുമില്ല''-  പ്രശാന്ത് പറഞ്ഞു.

 

English Summary: Responding to the ongoing controversy over the Sabarimala gold plating project, Travancore Devaswom Board President P.S. Prashanth stated that neither he nor the Devaswom Minister has done anything wrong. "Our hands are clean, and we are not afraid of any investigation," he said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  12 minutes ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  an hour ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  an hour ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago
No Image

The Long Vision, Strategies and Consistent: The Growth of Saudi Arabia

Saudi-arabia
  •  2 hours ago
No Image

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

International
  •  2 hours ago
No Image

വഞ്ചനാ കേസിൽ പ്രതിയായ ഇന്ത്യൻ പൗരനെ നാടുകടത്തി യുഎഇ

uae
  •  2 hours ago