HOME
DETAILS

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

  
Web Desk
August 31 2025 | 13:08 PM

Former Indian cricketer Suresh Raina has opened up about who will be the captain of Indias next ODI team

ഇന്ത്യയുടെ അടുത്ത ഏകദിന ടീമിന്റെ ക്യാപ്റ്റൻ ആരാവുമെന്ന് ചർച്ചകളിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾക്കൊപ്പം ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും ഇന്ത്യൻ ഏകദിന ക്യാപ്റ്റനാവാൻ സാധിക്കുമെന്നാണ് റെയ്‌ന പറഞ്ഞത്. ഹർദിക്കിന്റെ ക്യാപ്റ്റൻസി എംഎസ് ധോണിയെ ഓർമിപ്പിക്കുന്നുവെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. 

''ശുഭ്മൻ ഗിൽ ക്യാപ്റ്റൻസിയിൽ അയ്യരിനേക്കാൾ മികച്ചതാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹർദിക് പാണ്ഡ്യക്ക് ക്യാപ്റ്റനെന്ന നിലയിൽ അത്ഭുതങ്ങൾ കാണിക്കാനുള്ള കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം വളരെ പോസിറ്റീവ് എനർജി കൊണ്ടുവരും. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കാണുമ്പോൾ എനിക്ക് എനിക്ക് എംഎസ് ധോണിയെയാണ് ഓർമ്മ വരുന്നത്. അദ്ദേഹം കളിക്കളത്തിൽ താരങ്ങളുമായി ഇടപെടുന്നൊരു ക്യാപ്റ്റനാണ്'' സുരേഷ് റെയ്‌ന ശുഭങ്കർ മിശ്രയുടെ യുട്യൂബ് ചാനലിൽ പറഞ്ഞു.  

 2024 ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഹർദിക് ആയിരുന്നു. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമ്മ കുട്ടിക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിന് ശേഷം ഇന്ത്യൻ ടി-20 ടീമിന്റെ ക്യാപ്റ്റനായി ഹർദിക് എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു. എന്നാൽ ഹർദിക്കിന് പകരം സൂര്യകുമാർ യാദവിനെയാണ് ഇന്ത്യൻ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.  ഐപിഎല്ലിൽ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിക്കാൻ ഹർദിക്കിന് സാധിച്ചിരുന്നു. 

അതേസമയം അടുത്ത ഏകദിന ലോകകപ്പ് 2027ലാണ് നടക്കുന്നത്. ഈ സമയമാവുമ്പോൾ രോഹിത്തിന് 40 വയസ്സാവും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഏകദിന ക്യാപ്റ്റനായുള്ള രോഹിത്തിന്റെ ഭാവി ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. നേരത്തെ തന്നെ രോഹിത് മറ്റ് രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് രോഹിത് വിരമിക്കൽ ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രോഹിത് കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 

Former Indian cricketer Suresh Raina has opened up about who will be the captain of India's next ODI team. Raina said that Shubman Gill and all-rounder Hardik Pandya can also become the Indian ODI captain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട് 

Cricket
  •  9 hours ago
No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  9 hours ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  10 hours ago
No Image

യുഎഇ: അൽ ജദ്ദാഫിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  10 hours ago
No Image

അമിത് ഷാക്കെതിരായ ആരോപണം; തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ എഫ്.ഐ.ആര്‍

National
  •  10 hours ago
No Image

ഒരാഴ്ചക്കാലയളവിൽ 20,000-ത്തിലധികം അറസ്റ്റ്, 11,279 നാടുകടത്തലുകൾ; നിയമലംഘനങ്ങൾക്കെതിരെ അറുതിയില്ലാ പോരാട്ടവുമായി സഊദി അറേബ്യ

Saudi-arabia
  •  11 hours ago