
പവന് 77,000 കടന്ന് പൊന്ന്; വില ലക്ഷം തൊടുമോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 85 രൂപയുടേയും 680 രൂപയുടേയും വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പവന് സ്വര്‍ണത്തിന്റെ വില 77,000 കടന്നിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ കുതിപ്പ് തന്നെയാണ് കണ്ടിരുന്നത്. ശനിയാഴ്ചയും സ്വര്‍ണവില റെക്കോര്‍ഡ് വിലയായിരുന്നു. 76,960 രൂപയായിരുന്നു 22 കാരറ്റില്‍ ഒരു പവന് സ്വര്‍ണത്തിന്. 1200 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് വര്‍ധിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വര്‍ണത്തിന് 4000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനങ്ങള്‍. വൈകാതെ സ്വര്‍ണം പവന് ലക്ഷം തൊടുമോ എന്നാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ ആശങ്ക.
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സ്വര്‍ണവില വലിയ തോതില്‍ ഇവിടെ കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര തലത്തിലും സ്വര്‍ണവിലയില്‍ കുതിപ്പ് തന്നെയാണ് രേഖപ്പെടുത്തുന്നത്. വിപണിയില്‍ രൂപപ്പെട്ട ആശങ്കയാണ് ഇതിന് ഇടയാക്കുന്നത്. ഇതിന് പുറമേ അമേരിക്ക തുടങ്ങി വച്ച താരിഫ് പോര്, പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രചാരണം എന്നിവയെല്ലാം സ്വര്‍ണവില കൂടുന്നതിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വില അറിയാം
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപയാണ് കേരളത്തില്‍ ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 9705 രൂപയായി. 22 കാരറ്റില്‍ പവനാകട്ടെ 680 രൂപ വര്‍ധിച്ച് 77640 രൂപയിലെത്തി. രാജ്യത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 70 രൂപവര്‍ധിച്ച് 7941 രൂപയും പവന് 560 കൂടി 63,528 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6205 രൂപയും 9 കാരറ്റ് ഗ്രാമിന് 4005 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിലെ ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടുതലാണ്. വലിയ ആഭരണങ്ങള്‍ ലഭിക്കുകയില്ല എന്നൊരു പ്രശ്നം കൂടിയുണ്ട് ഇതിന്. നിത്യോപയോഗത്തിനുള്ള ആഭരണങ്ങള്‍ മാത്രമാണ് കുറഞ്ഞ കാരറ്റില്‍ ലഭിക്കുന്നത്. വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഒരു ഗ്രാമിന് 2 രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. വെള്ളി വിലയിലെ റെക്കോര്‍ഡാണിത്.
24 കാരറ്റ്
ഗ്രാമിന് 93 രൂപ കൂടി 10,588 ആയി
പവന് 744 കൂടി 84,704 ആയി
22 കാരറ്റ്
ഗ്രാമിന് 85 രൂപ കൂടി 9,705
പവന് 680 രൂപ കൂടി 77,640
18 കാരറ്റ്
ഗ്രാമിന് 70 രൂപ കൂടി 7,941
പവന് 560 രൂപ 63,528
31-Aug-25 Yesterday » |
76960 |
1-Sep-25 Today » |
Rs. 77,640 |
gold prices in kerala saw a sharp hike today, with an increase of ₹85 per gram and ₹680 per sovereign. for the first time, the price of one sovereign has crossed ₹77,000 in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആഗോള അയ്യപ്പ സംഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ
Kerala
• a day ago
റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• a day ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• a day ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• a day ago
വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍
Kerala
• a day ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• a day ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര് ഇടംപിടിച്ചു
Kerala
• a day ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• a day ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• a day ago
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
International
• a day ago
കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം
crime
• a day ago
രാത്രി 9 മുതൽ സ്മാർട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഒരു നഗരം
International
• a day ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• a day ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• a day ago
യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ
uae
• a day ago
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്സിഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ
International
• a day ago
സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
crime
• a day ago
യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്
uae
• a day ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• a day ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• a day ago
യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം
Kerala
• a day ago