
വിൻഡ്സറും കൊമറ്റും; വിൽപ്പനയിൽ റെക്കോർഡിട്ട് എംജി മോട്ടോഴ്സിന്റെ പുത്തൻ ഇവികൾ

കൊച്ചി: ഇന്ത്യയിലെ വാഹന വിപണിയിൽ ശക്തമായ വളർച്ച കൈവരിക്കുന്നതിന് തെളിവാണ് എംജി മോട്ടോഴ്സ് ഓഗസ്റ്റ് മാസത്തിൽ നേടിയ റെക്കോർഡ് വിൽപ്പന. കഴിഞ്ഞ വർഷം ഇതേ മാസത്തെ 4,323 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 52 ശതമാനം വളർച്ചയോടെ 6,587 യൂണിറ്റുകൾ വിറ്റഴിച്ചാണ് കമ്പനി നേട്ടം സ്വന്തമാക്കിയത്. വിൻഡ്സർ ഇവിയും കൊമറ്റ് ഇവിയുമാണ് ഈ വളർച്ചയ്ക്ക് മുൻനിരയിൽ നിന്ന് സഹായിച്ചത്. എംജി മോട്ടോഴ്സിന് താങ്ങും തണലുമായി നിന്നത് എന്നും പറയാം.
ഡിമാൻഡ് വർധിച്ച് വിൻഡ്സർ ഇവി
ഹാച്ച്ബാക്ക്, എംപിവി, കോംപാക്റ്റ് എസ്‌യുവി എന്നിവയുടെ സവിശേഷതകൾ ചേർന്ന അതുല്യ ഡിസൈനാണ് വിൻഡ്സർ ഇവിയുടെ പ്രത്യേകത. മുൻവശത്ത് സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈൻ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഇല്യുമിനേറ്റഡ് എംജി ലോഗോ എന്നിവ വാഹനത്തിന് ആകർഷകമായ ലുക്ക് നൽകുന്നുണ്ട്. വശങ്ങളിൽ മനോഹരമായ ലൈനുകളും വലിയ വിൻഡോകളും അലോയ് വീലുകളും. ചില വേരിയന്റുകളിൽ ബ്ലാക്കൗട്ട് പില്ലറുകളോടെ ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ്. പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, റൂഫ് സ്പോയിലർ, റിയർ വൈപ്പർ എന്നിവ പ്രത്യേകതകളാണ്.

ഡാർക്ക് തീമും ബ്രോൺസ്, വുഡ് ആക്സന്റുകളും വിശാലമായ ഇന്റീരിയറാണ് വാഹനത്തിന്. പനോരമിക് ഗ്ലാസ് റൂഫ് ക്യാബിന്റെ വിശാലത വർധിപ്പിക്കുന്നുണ്ട്. 38 kWh ബാറ്ററി പാക്കോടെ 331 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡലുകൾ 134 bhp പവറും 200 Nm ടോർക്കും നൽകുന്നു. പുതിയ പ്രോ വേരിയന്റുകളിൽ 52.9 kWh ബാറ്ററിയോടെ 449 കിലോമീറ്റർ റേഞ്ച് ലഭിക്കും.
അഞ്ച് വേരിയന്റുകളിൽ ലഭ്യം: എക്സൈറ്റ് (38kWh), എക്സ്ക്ലൂസീവ് (38kWh), എസൻസ് (38kWh), എക്സ്ക്ലൂസീവ് പ്രോ (52.9kWh), എസൻസ് പ്രോ (52.9kWh). ഫിക്സഡ് ബാറ്ററി അല്ലെങ്കിൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനുകൾ. BaaS-ൽ എക്സൈറ്റ് വേരിയന്റ് 10 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
21 ശതമാനം വളർച്ചയുമായി കൊമറ്റ് ഇവി
കൊമറ്റ് ഇവിയും ഓഗസ്റ്റിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മുൻമാസത്തെക്കാൾ 21 ശതമാനം വളർച്ചയാണ് നോടിയത്. 4 സ്പീക്കറുകൾ, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകളോടെ തരക്കേടില്ലാത്ത റേഞ്ച്. എൻട്രി ലെവൽ വേരിയന്റ് 7,49,800 രൂപ (എക്സ്-ഷോറൂം). BaaS സ്കീമിൽ 4.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

MG Motors' latest electric vehicles, Windsor and Comet, have achieved record-breaking sales, showcasing the brand's growing popularity in the EV market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍
Kerala
• 2 days ago
ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും
Football
• 2 days ago
ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്
International
• 2 days ago
പാക്കിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു, 30ലേറെ പേർക്ക് പരുക്ക്
National
• 2 days ago
യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്
Kerala
• 2 days agoപ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
National
• 2 days ago
ആഗോള അയ്യപ്പ സംഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ
Kerala
• 2 days ago
റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• 2 days ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• 2 days ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 2 days ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര് ഇടംപിടിച്ചു
Kerala
• 2 days ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• 2 days ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• 2 days ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 2 days ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• 2 days ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 2 days ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• 2 days ago
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
International
• 2 days ago
വിദ്യാർഥികൾക്ക് നേരെയുള്ള ഭീഷണിയും അവഗണനയും തടയാൻ അജ്മാൻ; സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം
uae
• 2 days ago
കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം
crime
• 2 days ago