HOME
DETAILS

അഗ്നിവീര്‍ റാലി പത്താം തീയതി മുതല്‍; ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അവസരം

  
Web Desk
September 06 2025 | 07:09 AM

kerala agniveer recruitment rally will start from 10 to 16

തിരുവനന്തപുരം: ആര്‍മി റിക്രൂട്ടിങ് ഓഫീസ് (തിരുവനന്തപുരം) സംഘടിപ്പിക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി (ആര്‍മി) പത്താം തീയതി മുതല്‍ ആരംഭിക്കും. ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ റാലി നടക്കുക. സെപ്റ്റംബര്‍ 10 മുതല്‍ 16 വരെയാണ് റാലി നടക്കുന്നത്. 

ആര്‍ക്കൊക്കെ പങ്കെടുക്കാം

സംസ്ഥാനത്ത് അഗ്നിവീര്‍ വിഭാഗത്തിലും, കേന്ദ്ര-പൊതുമേഖല വിഭാഗത്തില്‍ കേരളം, കര്‍ണാടക നിന്നുള്ളവര്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ ഫലം www.joinindianarmy.nic.in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ക്ലര്‍ക്ക്/ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ (8&10 പാസ്) വിഭാഗങ്ങളിലേക്കുള്ള റാലിയില്‍ പങ്കെടുക്കാം. 

മത അധ്യാപകര്‍, കാറ്ററിങ് എന്നീ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, ഹവില്‍ദാര്‍ സര്‍വേയര്‍, ഓട്ടോ കാര്‍ട്ടോ, ഹവില്‍ദാര്‍ എഡ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള കേരളത്തിലെയും, കര്‍ണാടകയിലെയും എല്ലാ ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. 

പരീക്ഷയിലും, റിക്രൂട്ട്‌മെന്റ് റാലിയിലും നടത്തുന്ന ടെസ്റ്റുകളിലും ഉദ്യോഗാര്‍ഥികളുടെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നടക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പോകരുതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. 

website: www.joinindianarmy.nic.in  

കിറ്റ്സ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ചിഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. 2025 ജനുവരി 1-ന് 50 വയസ് കവിയരുത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിക്ക് മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707, 2329468.

Army Recruiting Office (Thiruvananthapuram) will conduct the Agniveer Recruitment Rally at Nedumkandam Panchayat Stadium, Idukki, from September 10 to 16.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദി ടെലഗ്രാഫ്' എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു

National
  •  12 hours ago
No Image

കാറിന്റെ സണ്‍റൂഫ് തുറന്നു കാഴ്ച കണ്ടു യാത്ര ചെയ്ത കുട്ടിയുടെ തല ഓവര്‍ ഹെഡ് ബാരിയറില്‍ ഇടിച്ചു ഗുരുതര പരിക്ക്

National
  •  12 hours ago
No Image

എ.സി പൊട്ടിത്തെറിച്ചു; മാതാവും പിതാവും മകളും മരിച്ചു, ബാല്‍ക്കണിയില്‍ നിന്ന് ചാടിയ മകന്‍ ഗുരുതരാവസ്ഥയില്‍ 

National
  •  12 hours ago
No Image

ഫാർമസി കുത്തിത്തുറന്ന് നിരോധിത മരുന്നുകൾ മോഷ്ടിച്ചു; പ്രതികൾക്ക് ആറ് മാസം തടവും 5,400 ദിർഹം പിഴയും ശിക്ഷ

uae
  •  12 hours ago
No Image

പതിനേഴുകാരി ഗര്‍ഭിണിയായത് ആരുമറിഞ്ഞില്ല; പ്രസവത്തിന് ശേഷം പോക്‌സോ കേസെടുത്ത് ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു

Kerala
  •  13 hours ago
No Image

വരനും കുടുംബവും നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറി; മനംനൊന്ത യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

National
  •  13 hours ago
No Image

കുന്നംകുളം കസ്റ്റഡി മർദനം: പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്; പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ചുകൾ, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

Kerala
  •  13 hours ago
No Image

'മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു' ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളില്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയെന്ന റിപ്പോര്‍ട്ട് തള്ളി ജംഇയ്യത്ത്

National
  •  14 hours ago
No Image

ദുബൈ: ദി ബീച്ച് ജെബിആറിൽ ഇന്ന് (സെപ്റ്റംബർ 8) മുതൽ സാലിക് പെയ്ഡ് പാർക്കിംഗ് സംവിധാനം

uae
  •  14 hours ago
No Image

ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അർജന്റീനക്ക് ശേഷം സ്പാനിഷ് ഹാട്രിക്കിൽ മുങ്ങി തുർക്കി

Cricket
  •  14 hours ago