സ്വകാര്യ റിസോര്‍ട്ട് പ്രവര്‍ത്തനം ആദിവാസി കുടുംബത്തിന്റെ സൈ്വരജീവിതം തകര്‍ക്കുന്നുവെന്ന്
കല്‍പ്പറ്റ: സ്വകാര്യ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആദിവാസി കുടുംബത്തിന്റെ സൈ്വരജീവിതം തകര്‍ത്തെന്ന് ആരോപണം. കുറുവാദ്വീപിനോട് ചേര്‍ന്ന പുതിയൂര്‍ കളദൂര്‍ കാട്ടുനായ്ക്ക കോളനിയിലെ മറിയും ഭാര്യ ദേവകിയും ആറു പെണ്മക്കളുമാണ് തൊട്ടടുത്തുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. കാലില്‍ കാന്‍സര്‍ ബാധിച്ച മറി അവശതയിലും കൂലിപ്പണിയെടുത്താണ് ജീവിതം തള്ളിനീക്കുന്നത്.
മറിയുടെ വീടിനു തൊട്ടടുത്തായാണ് കോണ്‍ക്രീറ്റ് തൂണുകളില്‍ കെട്ടിയുയര്‍ത്തിയ കോട്ടേജിന്റെ ജനലുകള്‍ നിര്‍മിച്ചിട്ടുള്ളത്. ഇതിനാല്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച ശുചിമുറിയില്‍ പോകുന്നതിനു പോലും കഴിയാത്ത അവസ്ഥായാണ് ഇപ്പോഴുള്ളതെന്ന് മറിയും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. റിസോര്‍ട്ടിലെത്തുന്ന ടൂറിസ്റ്റുകള്‍ ജനലുകളും വാതിലുകളും തുറന്ന് കാഴ്ചവസ്തുക്കള്‍ എന്നപോലെയാണ് കൗമാരപ്രായക്കാരായ മക്കളെ നോക്കുന്നതെന്നും മറി പറഞ്ഞു.
പ്രശ്നത്തിന് പരിഹാരം കാണാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ.ശ്രീജിത്ത് പെരുമനയുടെ സഹായത്തോടെ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."