HOME
DETAILS

ഇന്ന് ലോക സമാധാന ദിനം: ഗസ്സയിൽ അതിജീവനം അത്ഭുതം

  
September 21 2025 | 02:09 AM

israel continues genocide in gaza even world peace day

ഗസ്സ: ഗസ്സ സിറ്റി പിടിക്കാനുള്ള ഇസ്റാഈൽ സൈന്യത്തിന്റെ വ്യോമ, കരയാക്രമണത്തിൽ ഗസ്സയിലെ പലായനം വാക്കുകൾകൊണ്ട് വർണിക്കാനാകാത്ത ദുരിതക്കാഴ്ചയാണ്. അന്താരാഷ്ട്ര സമാധാന ദിനമായ ഇന്ന് ഗസ്സക്കാർ ഒരു നരകത്തിൽനിന്ന് മറ്റൊരിടത്തേക്ക് എന്ന അവസ്ഥയിൽ പലായനത്തിലാണ്. സമാധാനമുള്ള ലോകത്തിനായി പ്രവർത്തിക്കുക എന്നതാണ് ഇന്നത്തെ ലോക സമാധാന ദിനത്തിന്റെ സന്ദേശം.

ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ടത് 51 പേരാണ്. ഇതിൽ 43 പേരും കൊല്ലപ്പെട്ടത് ഗസ്സ സിറ്റിയിലാണ്. ഫലസ്തീൻ സിവിൽ ഡിഫൻസിന്റെ കണക്കനുസരിച്ച് 4.5 ലക്ഷം പേർ പലായനം ചെയ്യപ്പെട്ടു. ഇതുവരെ ഗസ്സയിൽ 65,208 പേർ കൊല്ലപ്പെടുകയും 1.66 ലക്ഷം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിൽ ഇതുവരെ കാണാത്ത ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്റാഈൽ പ്രതിരോധ മന്ത്രി പറഞ്ഞത്. 

തെക്കൻ ഗസ്സയിലേക്ക് ഒഴിഞ്ഞുപോകാനാണ് ഗസ്സ സിറ്റിയിലുള്ളവർക്ക് ഇസ്റാഈൽ സൈന്യം നൽകിയ നിർദേശം. എന്നാൽ തകർന്നു കോൺക്രീറ്റ് കൂനകളായ തെക്കൻ ഗസ്സയിൽ ആളുകളെ ഉൾക്കൊള്ളാനാകാത്ത സാഹചര്യമാണുള്ളത്. നാലു ലക്ഷത്തോളം പേർ ഗസ്സ സിറ്റിയിൽനിന്ന് ഇതിനകം പലായനം ചെയ്തെന്നാണ് കണക്ക്. ഇന്നലെ തെക്കൻ ഗസ്സയിലെ ടെന്റിനു നേരെ നടന്ന ഇസ്റാഈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. മൃഗങ്ങൾക്കു പോലും അതിജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് തെക്കൻ ഗസ്സയിലെ സിൽവിയ അൽ ശുറാഫി പറയുന്നു. ഈ ആഴ്ചയാണ് സിൽവിയ ഗസ്സ സിറ്റിയിൽനിന്ന് ഇവിടേക്ക്് പലായനം ചെയ്യപ്പെട്ടത്.

വെള്ളവും ഭക്ഷണവും ടെന്റുമില്ലാതെ നരകിച്ചു ജീവിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. രണ്ടു വർഷമായി തുടരുന്ന ആക്രമണത്തിൽ ഏറ്റവും ശക്തമായ ആക്രമണമാണ് ഗസ്സ സിറ്റിയിൽ ഇപ്പോൾ നടക്കുന്നത്. സെയ്തൂൻ, തുഫ്, ഷെജായിയ, ഷെയ്ഖ് അൽ റദ്വാൻ എന്നിവിടങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  18 hours ago
No Image

വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി 

Kerala
  •  18 hours ago
No Image

പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ 

Kerala
  •  18 hours ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge

uae
  •  19 hours ago
No Image

രാഷ്ട്രപിതാവിന്റെ 156ാം ജന്‍മദിന ഓര്‍മകളുമായി രാജ്യം

Kerala
  •  19 hours ago
No Image

ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

Kerala
  •  19 hours ago
No Image

"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം

qatar
  •  20 hours ago
No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  20 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago