
തിരിച്ചടിച്ച് ഹമാസ്, ഖസ്സാം ബ്രിഗേഡിന്റെ ഒളിയാക്രമണത്തില്‍ പൊട്ടിത്തെറിച്ച് ഇസ്‌റാഈല്‍ മെര്‍ക്കേവ ടാങ്കുകള്‍, വീഡിയോ

ഗസ്സ: നിരപരാധികളായ മനുഷ്യരെ കൊന്നു തീര്‍ക്കുന്ന ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹമാസ്. നിനച്ചിരിക്കാതെയുണ്ടായ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് ഇസ്‌റാഈലിനുണ്ടായിരിക്കുന്നത്. തിരിച്ചടിയുടെ വീഡിയോ ഹമാസ് പുറത്തു വിട്ടിട്ടുണ്ട്.
ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സ് ആണ് ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ പതിയിരുന്ന് ആക്രമണം തൊടുത്തുവിട്ടത്. വടക്കന്‍ഗസ്സയിലെ ജബലിയ പ്രദേശത്ത് ഇസ്‌റാഈലി സേനയുടെ ടാങ്കുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. കൃത്യമായി പദ്ധതിയിട്ടുള്ള ആക്രമണത്തില്‍ ഇസ്‌റാഈലിന്റെ മെര്‍ക്കേവ ടാങ്കുകള്‍ പൊട്ടിച്ചിതറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
'മോസസ് സ്റ്റാഫ്' പരമ്പരയുടെ ഭാഗമായുള്ളതാണ് ആക്രമണം. മെച്ചപ്പെട്ട സ്ഫോടകവസ്തുക്കള്‍ (IED) ഉപയോഗിച്ചാണ് ഇസ്‌റാഈലി കവചിത നിരകളെ ലക്ഷ്യമാക്കിയുള്ള ആക്രമണം. സൈന്യത്തിന്റെ വഴിയില്‍ മുന്‍കൂട്ടി സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചും ഒളിച്ചിരുന്ന് ഷെല്ലുകള്‍ തൊടുത്തുവിട്ടുമാണ് ഇസ്‌റാഈലിന്റെ അത്യാധുനിക സൈനിക സംവിധാനങ്ങളെ ഹമാസ് പോരാളികള്‍ ചിന്നഭിന്നമാക്കുന്നത്. ഇസ്‌റാഈലിന്റെ ഗിഡോണ്‍ ചാരിയോട്‌സ് 2 ( Gideon Chario-ts 2) ന് നേരെയുള്ള നേരിട്ടുള്ള പ്രതികരണമാണ് ആക്രമണം.
ഹമാസ് പോരാളികളുടെ മറ്റൊരു തിരിച്ചടിയില്‍ ഒരു സൈനികന് പരുക്കേറ്റതായി ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശനിയാഴ്ച
ഗസ്സ നഗരത്തിന് വടക്കുള്ള ഷെയ്ഖ് റദ്‌വാന്‍ പരിസരത്താണ് തിരിച്ചടിയുണ്ടായത്. സൈനികന് നേരെ പതിയിരുന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
GAZA (https://t.co/50vdEIjyTy) – Sayap militer Hamas, Brigade Al-Qassam, merilis sebuah video pada Kamis (11/9/2025) yang memperlihatkan momen peledakan tank Merkava milik ‘Israel’ di Jabaliya, Jalur Gaza utara. Aksi ini merupakan bagian dari rangkaian operasi bertajuk “Asa Musa”… pic.twitter.com/j1SJl8myr3
— ARRAHMAH.ID (@arrahmah) September 15, 2025
401-ാം ബ്രിഗേഡിലെ സൈനികന് ഫലസ്തീന്‍ പ്രതിരോധ സ്‌നിപ്പര്‍ വെടിവയ്പ്പില്‍ പരുക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി- ഇസ്‌റാഈലി ആര്‍മി റേഡിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റ നിരവധി സൈനികരെ സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച ഗസ്സയില്‍ നിന്ന് ഒഴിപ്പിച്ചതായും ഇസ്‌റാഈലി മാധ്യങ്ങളുടെ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബെയ്ലിന്‍സണ്‍, ടെല്‍ ഹാഷോമര്‍ ആശുപത്രികളിലേക്കാണ് ഹെലികോപ്റ്ററുകള്‍ വഴി സൈനികരെ എത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്ച്ച മാര്‍ച്ച് 18-ന് ഗസ്സ മുനമ്പിലുടനീളം രക്തരൂക്ഷിതമായ വ്യോമാക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. ആയിരക്കണക്കിന് ഫലസ്തീനികളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു സയണിസ്റ്റ് സൈനികര്‍.
2023 ഒക്ടോബര്‍ 7 മുതല്‍, അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍ സൈന്യം ഗസ്സയിലെ ജനങ്ങള്‍ക്കെതിരെ ആരംഭിച്ച വംശഹത്യ യുദ്ധത്തില്‍ ഇതുവരെ 65,000-ത്തിലധികം മനുഷ്യരാണ് കൊല്ലപ്പെട്ടത്. 165,000-ത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും പലായനം ചെയ്യപ്പെട്ടു, അടിസ്ഥാന സൗകര്യങ്ങളുടെ അതിഭാകരമായ നാശമാണ് ഗസ്സയിലുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പോലും ഇത്രമേല്‍ ഭീകരമായ അവസ്ഥയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല.
സൈനിക ആക്രമണത്തിന് പുറമേ, ഇസ്‌റാഈല്‍ ഏര്‍പെടുത്തിയ ഉപരോധവും ഗസ്സയെ ദുരിതത്തിലേക്ക് നയിച്ചു. ഭക്ഷണവും വെള്ളവും ലഭിക്കാതെ നൂറു കണക്കിനാളുകളാണ് ഇവിടെ മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും കുഞ്ഞുങ്ങളാണ്. ഇനിയുമേറെ പേര്‍ മരണത്തിന്റെ വക്കിലാണെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ താക്കീത് ചെയ്യുന്നു.
അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ അപലപനം ഉണ്ടായിരുന്നിട്ടും, ഇസ്‌റാഈലിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കീഴില്‍ കേസുണ്ടായിട്ടും തന്റെ നീക്കങ്ങള്‍ തുടരുകയാണ് പ്രധാന മന്ത്രി ബിന്യമിന്‍ നെതന്യാഹു.
hamas’ qassam brigades launch a surprise ambush destroying israeli merkava tanks. explosive video footage reveals the intensity of the counter-attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം
National
• 2 hours ago
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി
National
• 3 hours ago
മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ
National
• 3 hours ago
ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ
Economy
• 3 hours ago
വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
National
• 3 hours ago
ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന
uae
• 4 hours ago
ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ
Kerala
• 4 hours ago
കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം
Kuwait
• 4 hours ago
അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്
Kerala
• 4 hours ago
13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ
Cricket
• 5 hours ago
ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്നൊരു ബീച്ച്; അദ്ഭുത പ്രതിഭാസത്തിന് പിന്നിലെ കാരണം ഇത്!
Environment
• 5 hours ago
കാപ്ച പ്രശ്നം: ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്ക് തലവേദനയായി പരിവാഹൻ പരീക്ഷയിലെ പുതിയ അപ്ഡേറ്റ്
Kerala
• 5 hours ago
സഊദിയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കൊല്ലപ്പെട്ടു: സ്വദേശി പൗരൻ പോലീസ് പിടിയിൽ
Saudi-arabia
• 5 hours ago
അബ്ദുറഹീമിനെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തളളി; കീഴ് കോടതി വിധി ശരിവെച്ച് സുപ്രിം കോടതി ഉത്തരവ്, മോചനം ഏതു സമയവും പ്രതീക്ഷിക്കാം
Saudi-arabia
• 6 hours ago
കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 19-കാരിക്ക് പരുക്ക്
Kerala
• 7 hours ago
'സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി മടക്കം'; യുഎഇയില്‍ എത്തി ആദ്യ ദിവസം തന്നെ പ്രവാസി യുവാവിന് ദാരുണാന്ത്യം
uae
• 7 hours ago
സഊദി യുവാവുമായി വാക്കുതര്‍ക്കം: പിന്നാലെ മലയാളി യുവാവ് മരിച്ച നിലയില്‍; പ്രതി പൊലിസ് പിടിയില്‍
Saudi-arabia
• 8 hours ago
ഓസ്ട്രേലിയയെ വിറപ്പിച്ചു; വീണ്ടും ഇന്ത്യക്കായി തകർത്തടിച്ച് രാജസ്ഥാൻ സൂപ്പർതാരം
Cricket
• 8 hours ago
മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ യുവാവിന് അദ്ഭുത രക്ഷ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
National
• 6 hours ago
കാനഡയ്ക്കും ഓസ്ട്രേലിയക്കും പിന്നാലെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യു.കെ: സമാധാനത്തോടെ ജീവിക്കാൻ അർഹരായവരാണ് ഫലസ്തീൻ ജനതയെന്ന് യു.കെ പ്രധാനമന്ത്രി
International
• 6 hours ago
പഞ്ചാബിലെ ബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയ മലയാളി പതിനഞ്ച് വര്‍ഷത്തിനു ശേഷം പിടിയില്‍
Kerala
• 6 hours ago